സ്വകാര്യ മേഘലയിൽ സംവരണം സർക്കാർ നടപ്പിലാക്കിയാൽ  സ്വാഗതം ചെയ്യും: ഓൾ ഇന്ത്യാ വീരശൈവ സഭ 

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ഓൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന എക്സിക്യൂട്ടീവ് സമിതി യോഗം ഓൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ഉദഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി. മുരുകന്‍ അദ്ധ്യക്ഷത വഹിച്ചു.

Advertisment

സ്വകാര്യ മേഘലയിൽ സംവരണം നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ ഓൾ ഇന്ത്യാ വീരശൈവ സഭ ആ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് യോഗം തീരുമാനിച്ചു.

വീരശൈവ സമുദായത്തിലെ കുരുക്കൾ/ഗുരുക്കൾ/ചെട്ടി/ചെട്ടിയാർ/സാധുചെട്ടീ തുടങ്ങിയ വിളിപ്പേരിലറിയപ്പെടുന്നവർക്ക് ഉടൻ തന്നെ വീരശൈവ എന്ന ഒറ്റ നാമദേയത്തിൽ ജാതി സർട്ടിഫിക്കറ്റും ഒബിസിയും അനുവദിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പാലക്കാട് വച്ച് നേരിൽ കണ്ട് നിവേദനം നൽകി.

ഗ്രൂപ്പ് എട്ടിൽ വരുന്ന പിന്നോക്ക വിഭാഗങ്ങളുടെ സംവരണതോത് മൂന്ന് ശതമാനത്തിൽ നിന്നും പത്ത് ശതമാനമായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സമുദായത്തിന്റെ ആവശ്യം അംഗീകരിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ പിന്തുണ നൽകുമെന്നും തീരുമാനിച്ചു.

യോഗത്തിൽ ടി.എസ് മധു ഇടപ്പോൺ, എം.ആർ വേണനാഥ് പത്തനംതിട്ട, സത്യൻ കണ്ണങ്കര, ജ്യോതി അയ്യരുമഠം തിരുവനന്തപുരം, കെ. ചന്ദ്രശേഖരൻ കോട്ടയം, വിനോദ് ഓമല്ലൂർ, ലതിക ആണ്ടിമഠം, സാബു കണ്ണങ്കര, രവി മുടപ്പല്ലൂർ എന്നിവർ സംസാരിച്ചു.

Advertisment