ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/2nqGvd6utdWnMpY4hJPe.jpg)
മലമ്പുഴ:മലമ്പുഴ ഗ്രാമപഞ്ചായത്തും മലമ്പുഴ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി അമ്പത്തിനാലു ലക്ഷം രൂപ ചിലവിൽ മലമ്പുഴയിൽ നിർമ്മിച്ച അജൈവ മാലിന്യ സംഭരണ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുമലത മോഹൻദാസ് അദ്ധ്യക്ഷയായി.
Advertisment
/sathyam/media/post_attachments/6AV6qqdEvJYdgjwExsKI.jpg)
പ്ലാൻറിലെ മെഷിൻ്റെ സ്വിച്ച് ഓൺ കർമ്മം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പിള്ളി നിർവ്വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കാഞ്ചന സുദേവൻ മരം നട്ടു.
/sathyam/media/post_attachments/x8RDs0T9yLaxyBuLi6yh.jpg)
സുചിത്വമിഷൻ കോ-ഓർഡിനേറ്റ് ടി.ജി. അഭിജിത്ത്, മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ഐ. പ്രവീൺ, എസ്. ഹേമലത, അഞ്ജു ജയൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉമ്മർ കൊങ്ങത്ത്, ജിഇഒപി കെ. വൈസൽ, റാണി ശെൽവൻ, ആർ സുജാത, ബി. ബിനോയ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us