കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട് കളക്ടറേറ്റിന് മുമ്പില്‍ ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: പെൻഷൻ വർദ്ധനവെന്ന സഹകരണ മേഖല പെൻഷൻകാരുടെ ആവശ്യം ന്യായമാണെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എം. ഹംസ. സഹകരണ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും എം. ഹംസ പറഞ്ഞു. സഹകരണ മേഖല പെൻഷനേഴ്സ് അസോസിയേഷൻ കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നെടുംതൂണാണ് സഹകരണ മേഖല, 2000 കോടി നിക്ഷേപമുണ്ടായിട്ടും പെൻഷൻ കാലോചിതമായി പരിഷ്കരിക്കാത്തത് അംഗീകരിക്കാനാവില്ല. ഇന്ത്യയിൽ തന്നെ മികച്ച വളർച്ച നേടുന്നത് കേരളത്തിലെ സഹകരണ മേഖലയാണ്. ശമ്പളത്തിന്റെ 50 % പെൻഷൻ എന്ന ശുപാർശ നൽകിയെങ്കിലും അധികാരികൾ അംഗീകരിചില്ല.

സഹകരണ മേഖലയെ കമ്പനി വൽക്കരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അവകാശങ്ങൾ നേടിയെടുക്കാൻ യോജിച്ച സമരം അനിവാര്യമാണെന്നും എം ഹംസ പറഞ്ഞു. കെ.സി.എസ്.പി.എ. ജില്ലാ പ്രസിഡണ്ട് ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.

കെപിസിസി ജനറൽ സെക്ടറി സി. ചന്ദ്രൻ, ജനറൽ സെക്രട്ടറി വി. രാമകൃഷ്ണൻ, വി. രാമചന്ദ്രൻ, വിശ്വനാഥൻ, വി.വിജയൻ, കെ.കെ. സുരേഷ് കുമാർ, രമേഷ് കുമാർ എന്നിവർ സംസാരിച്ചു.

Advertisment