/sathyam/media/post_attachments/z4oJ2x00SBRcy2LDzvZ3.jpg)
പാലക്കാട്: കേരള വാട്ടർ അതോറിറ്റി പെൻഷൻകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാൻ വാട്ടർ അതോറിറ്റിക്ക് സാമ്പത്തിക സഹായം നൽകണമെന്നും സർക്കാർ പെൻഷൻകാർക്ക് നൽകാൻ ഉദ്ദേശിക്കുന്ന ഇൻഷൂറൻസ് സ്കീമിൽ വാട്ടർ അതോറിറ്റി
പെൻഷൻ കാരെയും ഉൾപ്പെടുത്തണമെന്നും കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ്
കോൺഗ്രസ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ഡിസിസി പ്രസിഡണ്ട് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അപ്പു മുഖ്യപ്രഭാഷണം നടത്തി. സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി വി. അബ്ദുൾ ബഷീർ നിലവിൽ പെൻഷൻകാരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുയും വാട്ടർ അതോറിറ്റിയിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
കെഡബ്ല്യുഎഎസ്എ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് കെ.സി പ്രീത്, ജില്ലാ സെക്രട്ടറി കെ. മുരളി, സംസ്ഥാന വൈസ് പ്രസിഡണ്ട് എം. അബ്ബാസ് സംസ്ഥാന സെക്രട്ടറി എൻ. ജ്യോതി, എസ്. ശിവാനന്ദൻ, സുബ്രമണ്യൻ, അരവിന്ദൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് എം. മുസ്തഫ അദ്ധ്യഷത വഹിച്ചു. ജില്ല, സെക്രട്ടറി ഐ. സി ദിവാകരദാസ് സ്വാഗതവും ജില്ലാ ട്രഷറർ ആർ. മാധവൻ വരവ് ചെലവ് കണക്കും കെ. രാമൻ കുട്ടി നന്ദിയും രേഖപെടുത്തി.
പുതിയ ഭാരവാഹികളായി ജില്ലാ പ്രസിഡണ്ട് എം. മുസ്തഫ ജില്ലാ സെക്രട്ടറി കെ. വിജയകുമാറിനെയും തെരെഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us