കെ-റെയിൽ: പാലക്കാട് കളക്ടറേറ്റിന് മുമ്പില്‍ ഐഎന്‍ടിയുസി പ്രതിഷേധ സമരം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കോടികളുടെ കമ്മീഷൻ മാത്രമാണ് കെ.റയിലിന് പിന്നിലെന്ന് ഡിസിസി പ്രസിഡണ്ട് എ. തങ്കപ്പൻ. കിറ്റിൽ പോലും കമ്മിഷൻ തട്ടിയ സർക്കാരാണ് പിണറായി വിജയന്റേതെന്നും എ. തങ്കപ്പൻ. കളക്ടറേറ്റിന് മുമ്പിൽ ഐഎൻടിയുസി സംഘടിപ്പിച്ച  റെയിൽ വിരുദ്ധ സമരം ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എതങ്കപ്പൻ.

Advertisment

യുഡിഎഫ് ഭരിക്കുന്ന കാലത്ത് എക്സ്പ്രെസ് ഹൈവെയുൾപടെ എതിർത്തവരാണ് സിപിഎംകാര്‍. എല്ലാ ജില്ലയിലും എയർപോർട്ട് എന്നത് യുഡിഎഫിന്‍റെ നയമാണ്. ഇതിനെ തുരങ്കം വെച്ചത് സിപിഎം ആണ്.

ദിനവും കോളത്തിലെ പാലങ്ങളും കെട്ടിടങ്ങളും പൊളിഞ്ഞു വീഴുകയാണ്. പ്രതി പൊതുമരാമത്ത് മന്ത്രിയാണ്. മരുമകൻ ജയലിൽ പോവാതിരിക്കാനാണ് ശരിയായ അന്വേഷണം നടത്താത്തത്. 2 ലക്ഷം കടമെടുത്തുള്ള ജനവിരുധ കെ-റെയിൽ നടപ്പിലാക്കാം എന്നത് പിണറായിയുടെ മോഹം മാത്രമാണെന്നും എ. തങ്കപ്പൻ പറഞ്ഞു.

ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് ചീങ്ങന്നൂർ മനോജ് അദ്ധ്യഷത വഹിച്ചു. യുഡിഎഫ് കൺവീനർ ബാലഗോപാൽ, മുബാറക്ക്, കെ. അപ്പു, ഗിരിജാദേവി, അനന്തകൃഷ്ണൻ, കളത്തിൽ കൃഷ്ണൻ കുട്ടി, ബാലഗോപാൽ, സുഗതൻ എന്നിവർ സംസാരിച്ചു.

Advertisment