ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/yhQcZnWIyU5GtOY6vZXU.jpeg)
മണ്ണാർക്കാട്:എഇഎസ് കല്ലടി കോളജിന്റെ മുൻവശത്തെ എസ്എഫ്ഐയുടെ സ്മാരകമായ
ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി പാലക്കാട് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി.
Advertisment
എംഎസ്എഫ്, കെഎസ്‍യു തുടങ്ങി ഇതര സംഘടനകളുടെ സ്തൂഭംങ്ങളും കൊടിമരങ്ങളും തോരണങ്ങളും എടുത്തു മാറ്റാൻ നേതാക്കൾ അനുമതി നൽകുകയും പിഴുതുമാറ്റുകയും ചെയ്തു. എന്നാൽ ഭരണത്തിന്റെ മറവിൽ ഇരട്ടത്താപ്പ് നടത്തുന്ന എസ്എഫ്ഐയുടെ നടപടി അംഗീകരിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
എംഎസ്എഫ് മണ്ഡലം ജനറൽ സെക്രട്ടറി ഷജീർ ചങ്ങലീരി പരാതി കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി ഹംസ കെ.യു, അനീസ്, നഫാഹ്, അനസ് തുടങ്ങിയവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us