/sathyam/media/post_attachments/1eW2RmTkLYNmEUCgF3mq.jpg)
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന് അംഗീകാരം ലഭിച്ചപ്പോള്‍
കുമരംപുത്തൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് തലത്തില്‍ മികച്ച പ്രവര്‍ത്തനത്തിന് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന് അംഗീകാരം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3.99 കോടി രൂപയുടെ വികസനമാണ് പദ്ധതി പ്രകാരം നടപ്പിലാക്കിയത്.
ഇതില്‍ 3.26 കോടി അവിദഗ്ധ വേതനയിനത്തില്‍ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നല്‍കി. ആകെ 1.10 ലക്ഷം തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. 1416 കുടുംബങ്ങളാണ് പദ്ധതിയില്‍ സജീവമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.
പദ്ധതിയുടെ ലക്ഷ്യമായ ഒരു കുടുംബത്തിന് നൂറു ദിവസത്തെ തൊഴില്‍ ദിനം നല്‍കുകയെന്നത് 662 കുടുംബങ്ങള്‍ക്ക് നല്‍കി. രണ്ട് ആദിവാസി കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങളും, പത്ത് ആദിവാസി കുടുംബങ്ങള്‍ക്ക് നൂറു ദിനവും തൊഴില്‍ നല്‍കി.
ശരാശരി തൊഴില്‍ ദിനങ്ങളില്‍ 77 ദിനങ്ങളുമായി കുമരംപുത്തൂര്‍ പഞ്ചായത്ത് മണ്ണാര്‍ക്കാട് ബ്ലോക്കിലെ എട്ടു ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാമതെത്തി. വ്യക്തിഗത ആസ്തികളായ കോഴിക്കൂട്, ആട്ടിന്‍ക്കൂട്, തൊഴുത്ത്, തീറ്റപ്പുല്ല് കൃഷി എന്നിവയും നടപ്പിലാക്കി.
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജയനാരായണന്‍ മൊമെന്‍റോകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്‍റ് മേരി സന്തോഷ്, വികസന കാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍, ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഇന്ദിര മാടത്തുംപുളളി, ഹരിദാസന്‍, സെക്രട്ടറി കെ.വി രാധാകൃഷ്ണന്‍ നായര്‍, ജോയിന്‍റ് ബി.ഡി.ഒ ഗിരീഷ് സുബ്രമണ്യന്‍, ഓവര്‍സിയര്‍മാരായ മുഹമ്മദലി ജൗഫര്‍, പി.ശ്രുതി, അക്കൗണ്ടന്‍റുമാരായ ഇ.എം അഷറഫ്, വൈ.റഹ്മത്ത്, അസീര്‍ വറോടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us