/sathyam/media/post_attachments/IPVw8M8zf9cNR2627bGm.jpg)
തിരുവേഗപ്പുറ: പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മറ്റും വനിതകൾ നേരിടുന്ന അതിക്രമങ്ങളെയും ചൂഷണങ്ങളേയും കായികവും മാനസികവുമായ രീതിയിൽ സ്വയം പ്രതിരോധിക്കാൻ വനിതകളെ പ്രാപ്തരക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പോലീസ് സുപ്രണ്ടിന്റെ നിർദ്ദേശനുസരണം കൊപ്പം ജനമൈത്രീ പോലീസിന്റെ നേതൃത്വത്തിൽ തിരുവേഗപ്പുറ പഞ്ചായത്തിൽ നടത്തിയ സെൽഫ് ഡിഫെൻസ് പരിശീലന ക്ലാസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദ് അലി ഉത്ഘാടനം ചെയ്തു,
സിഡിഎസ് ചെയർ പേഴ്സൺ അനിത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, കൗൺസിലർ കദീജ, ജനമൈത്രീ ബീറ്റ് ഓഫിസർ ഷിജിത്, നിഷാദ്, വി.പി ശശികുമാർ എന്നിവർ സംസാരിച്ചു.
ജനമൈത്രീ പോലീസിൽ നിന്ന് സെൽഫ് ഡിഫൻസിൽ മാസ്റ്റർ ട്രൈനിങ്ങ് ലഭിച്ച സിവി പ്രവീണ, എസ്, സ്നേഹ, ശ്രീലക്ഷ്മി, രജന ശില്പ, അനുപമ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനിങ് നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us