/sathyam/media/post_attachments/u5M6vvUbQ0h7AczDWcgM.jpg)
നെന്മാറ: പോത്തുണ്ടി അണക്കെട്ടിനു സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പല്ലശ്ശന കൂടല്ലൂർ പടിഞ്ഞാത്തറ സ്വദേശി കെ. മണികണ്ഠനെയാണ് (50) പോത്തുണ്ടി അണക്കെട്ടിലെ വലതുകര കനലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദേശത്തു നിന്നു വന്ന് 3 വർഷമായി നെന്മാറയിൽ വെൽഡിങ് തൊഴിലാളിയായി ജോലി ചെയ്യുന്നയാളാണ്. വിഷം അകത്തു ചെന്നതാണ് മരണ കാരണമെന്നാണ് പ്രാധമിക നിഗമനം.
പ്രദേശത്ത് നിർമാണത്തിനായി വന്ന തൊഴിലാളികളാണ് കുറ്റിക്കാടിനുള്ളിൽ മൃതദേഹം കണ്ടത്. തുടർന്ന് നെമ്മാറ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്.
മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് നെന്മാറ പോലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ജിഷ. മക്കൾ: വിദ്യാർഥികളായ ആതിര കൃഷ്ണ, കൃഷ്ണവേണി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us