വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ക്ഷേത്രത്തില്‍ നിന്നും മുപ്പത്തി ഏഴു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന മാനേജർ പി. രവീന്ദ്രന് സഹപ്രവർത്തകരും ക്ഷേത്രം ഭാരവാഹികളും ചേർന്ന് യാത്രയയപ്പ് നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

ക്ഷേത്രം ട്രസ്റ്റി കെ. ഗോകുൽദാസ് യാത്രയയപ്പ് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നു

Advertisment

പാലക്കാട്: വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ക്ഷേത്രത്തിലെ മുപ്പത്തി ഏഴു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന മാനേജർ പി.രവീന്ദ്രന്, സഹപ്രവർത്തകരും ക്ഷേത്രം ഭാരവാഹികളും മറ്റും ചേർന്നു് യാത്രയയപ്പ് നൽകി.

ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റിമാരായ കെ.ഗോകുൽദാസ്, ആർ.സുഭാഷ്, കെ.കൃഷ്ണപ്രസാദ്, ബി.കെ.ആർ.പ്രസാദ്; എന്നിവരും ക്ഷേത്രം എക്സി: ഓഫീസർമാരായ കെ.ജിതേഷ്, പ്രജൻ നാവമ്പത്ത്, അനില; മേൽശാന്തിമാരായ വല്ലഭൻ എമ്പ്രാന്തിരി,ഉണ്ണികൃഷ്ണൻ നമ്പൂതിരി, രൂപേഷ് എന്നിവർ പ്രസംഗിച്ചു. ഉപഹാര സമർപ്പണവും നടത്തി.

publive-image

പാലപ്പുറം പാറത്തൊടിയിൽ വൈഷ്ണവത്തിലെ പി.രവീന്ദ്രൻ 1985 ൽ വഴിപാട് ക്ലർക്കായിട്ടാണ് ക്ഷേത്രത്തിൽ ജോലിക്ക് പ്രവേശിക്കുന്നത് വിവിധ തസ്തികകളിൽ ജോലി ചെയ്ത് അവസാനം മാനേജർ പദവിയിൽ നിന്നുമാണ് വിരമിക്കുന്നത്. വിശ്വവിഖ്യാതമായ വടക്കന്തറ വേലയുടെ പന്ത്രണ്ട് വേലകൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഭഗവതിയുടെ കടാക്ഷം കൊണ്ട് കഴിഞ്ഞത് ഭാഗ്യവും പുണ്യവുമായി പി.രവീന്ദ്രൻ കരുതുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ഭഗവതി ഭക്തരുമായി പരിചയപ്പെടാനും അവർക്കു വേണ്ടതായ സഹായം ചെയ്യാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യവുമായാണ് രവീന്ദ്രൻ അവ് ദ്യോതീക ജീവതത്തിൽ നിന്ന് വിരമിക്കുന്നതെങ്കിലും ഭഗവതിയുടെ തിരുമുറ്റത്ത് വീണ്ടും എത്തിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം അർബൻ ബാങ്ക് മാനേജർ നളിനിയാണ് ഭാര്യ. ഏക മകൻ രൺദീപ് ചിനക്കത്തൂർ കാവ് ക്ഷേത്രത്തിലെ ക്ലർക്കാണ്.

Advertisment