നെല്ലിയാമ്പതി ചുരം റോഡിൽ കാട്ടാന നിലയുറപ്പിച്ചു; ഗതാഗതം തടസപ്പെട്ടു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മരപ്പാലത്തിനു സമീപം നെന്മാറ നെല്ലിയാമ്പതി റോഡിൽ നിലയുറപ്പിച്ച കൊമ്പൻ

നെല്ലിയാമ്പതി: നെന്മാറ നെല്ലിയാമ്പതി ചുരം പാതയിൽ കാട്ടാന ഗതാഗതം തടസപ്പെടുത്തി നിലയുറപ്പിച്ചതിനാല്‍ മണിക്കൂറുകൾ നീണ്ട ഗതാഗത തടസം സംഭവിച്ചു. ഇന്നലെ വൈകുന്നേരം 4 മണിയോടെ കുണ്ടർ ചോലക്കും മരപ്പാലത്തിനും ഇടയിലായുള്ള വളവിൽ കൊമ്പൻ ആന റോഡിൽ നിലയുറപ്പിച്ചതോടെ വാഹന ഗതാഗതം അരമണിക്കൂർ പൂർണമായും തടസപ്പെട്ടു.

Advertisment

നെല്ലിയാമ്പതി കണ്ടു മടങ്ങിയ വിനോദ സഞ്ചാരികൾ വഴിയിൽ കുടുങ്ങി. നിലയുറപ്പിച്ച കൊമ്പൻ റോഡിൽ നിന്നും കാട്ടിലേക്കു കയറിപോയതോടെ ഗതാഗതം പുനംസ്ഥാപിക്കപ്പെട്ടു.

Advertisment