യൂണിഫോം ഇട്ടതുകൊണ്ട് മാത്രം വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കില്ല - ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ 

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കൺസഷന് അർഹരായ വിദ്യാർഥികൾ സർക്കാർ നിശ്ചയിച്ച തരത്തിലുള്ള കൺസഷൻ കാർഡുകൾ കണ്ടക്ടർമാരെ കാണിച്ചാൽ മാത്രമേ സ്വകാര്യ ബസ്സുകളിൽ സൗജന്യയാത്ര അനുവദിക്കുകയുള്ളൂവെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ അറിയിച്ചു.

Advertisment

കേറ്ററിംഗ് ജോലിക്ക് ഉൾപ്പെടെ പലതരത്തിലുള്ള ജോലിക്ക് പോകുന്നവരും നിലവിൽ യൂണിഫോം ഇട്ടുകൊണ്ടാണ് ബസ്സുകളിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. അവർക്കൊക്കെ കൺസഷൻ നൽകണമെന്ന് ഒരു അധികാരികൾക്കും പറയാൻ അധികാരമില്ലെന്നും അത്തരം പത്രവാർത്തകൾ കണ്ടു വിദ്യാർഥികൾ ബസുകളിൽ പ്രശ്നങ്ങളുണ്ടാക്കിയതുകൊണ്ടൊന്നും യാത്രാനിരക്കിൽ ഇളവുകൾ അനുവദിക്കാൻ കഴിയില്ലെന്നും ടി.ഗോപിനാഥൻ പറഞ്ഞു.

അർഹരായ മുഴുവൻ വിദ്യാർഥികൾക്കും കൺസഷൻ നൽകാൻ ബസ് ഉടമകൾക്ക് ബാധ്യതയുണ്ടെന്നും അതിനാവശ്യമായ രേഖകൾ ഹാജരാക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണമെന്നും കാർഡുകൾ കൈവശമില്ലാത്ത വിദ്യാർത്ഥികൾ ആർ.ടി.ഒ ഓഫീസിൽ നിന്നും കാർഡുകൾ കൈപ്പറ്റണമെന്നും അല്ലാത്തപക്ഷം ആർക്കും കൺസഷൻ നൽകേണ്ടതില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങ ളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ താൽക്കാലികമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽമാർ ഒപ്പിട്ട കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സ്വാശ്രയ - സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും ആർ.ടി.ഒ നൽകുന്ന കാർഡുകൾ കാണിച്ചാൽ മാത്രമേ കൺസഷൻ അനുവദിക്കുകയുള്ളൂ.

കൺസഷന്റെ പേരിൽ മോട്ടോർ വാഹന വകുപ്പും, പോലീസും സ്വകാര്യ ബസുകളുടെ മേൽ അനാവശ്യ നടപടികൾ എടുക്കുന്നത് തുടർന്നാൽ ബസുകൾ മുന്നറിയിപ്പില്ലാതെ നിർത്തിവയ്ക്കേണ്ടി വരുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു.

Advertisment