നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പഠന ക്യാമ്പ് സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

നെന്മാറ: കാടറിഞ്ഞ്, മലയറിഞ്ഞ്, പുഴയറിഞ്ഞ് ഒരു ജൈവ വൈവിധ്വ പഠന ക്യാമ്പ് നടത്തി. നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗിന്റെ നേതൃത്വത്തിൽ നെല്ലിയാമ്പതിയുടെ താഴ് വരയിലായിരുന്നു ക്യാമ്പ്.

Advertisment

സംസ്ഥാന തലത്തിൽ നടന്ന ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നായി 45 യുവതീ യുവാക്കളാണ് പങ്കെടുത്തത്. 'നെല്ലിയാമ്പതിയുടെ ജൈവ വൈവിധ്യം' എന്ന വിഷയത്തിൽ സിഎൽഎസ്എൽ ഡയറക്ടർ അശോക് നെന്മാറയും, 'പ്രകൃതി കൃഷിയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ എം.ടി മുഹമ്മദും, 'യുവാക്കളും സാമൂഹ്യ പ്രവർത്തനവും' എന്ന വിഷയത്തിൽ ജോബി തോമസ് വയനാടും ക്ലാസ് നയിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് പി.വി. രാമകൃഷ്ണൻ, എം.വിവേഷ്, പി.ആർ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

ഐഡിയൽ കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം പ്രതിനിധികളായ എം. പ്രശാന്ത്, കെ. ശരത്, വയനാട് സുൽത്താൻബത്തേരി ഡോൺ ബോസ്കോ കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം പ്രതിനിധികളായ മുഹമ്മദ് ഫസലുദ്ദീൻ, കെ.എസ്. വിപിൽ എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി.

Advertisment