/sathyam/media/post_attachments/DVV748rVcxigwPsyK7Q6.jpg)
പാലക്കാട്:കൊടുന്തിരപ്പുള്ളി എൻഎസ്എസ് കരയോഗത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വനിത സമാജത്തിൻ്റെ നേതൃത്വത്തിൽ സ്വയം സഹായ സംഘ രൂപീകരണം യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡൻ്റ് എം.ബി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിത സമാജം സെക്രട്ടറി അനിത ശങ്കർ, എംഎസ്എസ്എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ, കരയോഗം ട്രഷറർ പി. ശശി ശേഖർ, കരയോഗം ഭാരവാഹികളായ വി. മധുസൂദനൻ, തച്ചാട്ടിൽ ശശിന്ദ്രൻ, വനിത സമാജം പ്രസിഡൻ്റ് സുനന്ദ കെ.പി, എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു,
നായർ സർവീസ് സൊസൈറ്റി മാനവവിഭവ ശേഷം വിഭാഗം സംസ്ഥാന തലത്തിൽ നടപ്പിലാക്കി വരുന്ന ആദ്യാത്മിക പഠന കേന്ദ്രം കരയോഗത്തിൽ തുടക്കം കുറിച്ചു. തുടർന്ന് സ്വയം സഹായ സംഘ രൂപീകരണവും ബാല സമാജം തെരഞ്ഞെടുപ്പും, യൂണിയൻ സെക്രട്ടറി നിർവ്വഹിച്ചു,
ചടങ്ങിൽ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ പങ്കെടുത്തവർക്ക് വനിത സമാജം ട്രഷറർ ടി. ഗീത രാമദാസ് സ്വാഗതം ആശംസിച്ചു. ദേവി കൊച്ചുകുമാരൻ നന്ദി പ്രകാശിപ്പിച്ചു.
സ്വയം സഹായ സംഘം ഭാരവാഹികളായി ദേവി കൊച്ചുകുമാരൻ (പ്രസിഡൻ്റ്), വിനിത മനോജ് (സെക്രട്ടറി), മിനി മുരളീധരൻ (ട്രഷറർ), ശ്രീകല സുരേഷ് (വൈസ് പ്രസി), രമാ തിലകൻ (ജോ: സെക്രട്ടറി), ബാലസമാജം ഭാരവാഹികളായി ഉമേശ്വരി (പ്രസിഡൻ്റ്), ശ്രീവിദ്യ (വൈസ് പ്രസി), വിദ്യാലക്ഷ്മി. ബി (സെക്രട്ടറി), നവനീത് (ജോ: സെക്രട്ടറി), അശ്വനി (ട്രഷറർ), യുണിയൻ ബാല സമാജം പ്രതിനിധികളായി ഉമേശ്വരി, വിദ്യാലക്ഷ്മി എന്നിവരെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us