Advertisment

കരിമ്പയിൽ ഇനി കാന്താരി വിപ്ലവം; ‘ഞങ്ങളും കൃഷിയിലേക്ക്’ കരിമ്പ പഞ്ചായത്ത് തല ജനകീയ ക്യാമ്പയിൻ ഉദ്ഘാടനവും 'കാന്താരി ഒരു ചെറിയ മുളകല്ല' എന്ന സന്ദേശ രേഖയുടെ പ്രകാശനവും നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

കരിമ്പ: വലുപ്പത്തിലല്ല,കരുത്തിലാണ് കാര്യമെന്ന് തെളിയിച്ച ഔഷധഗുണമുള്ള കുഞ്ഞന്‍ മുളകാണ് കാന്താരി. ഹൃദയത്തിന്റെ സംരക്ഷകനായാണ് കാന്താരി മുളക് അറിയപ്പെടുന്നത്. മുളകുകളുടെ രാജാവ്.

സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച 'ഞങ്ങളും കൃഷിയിലേക്ക്' എന്ന ജനകീയ ക്യാമ്പയിനിന്റെ കരിമ്പ പഞ്ചായത്തുതല പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിലെ മുഴുവൻ പുരയിടങ്ങളിലും സ്ഥാപനങ്ങളിലും കാന്താരി തൈകൾ നട്ടുപിടിപ്പിക്കുന്നതിനു ലക്ഷ്യം വെച്ചു കൊണ്ടുള്ള കാന്താരി നടീൽ യജ്ഞത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു.

കല്ലടിക്കോട് എൻഎസ്എസ് ഹാളിൽ ചേർന്ന 'ഞങ്ങളും കൃഷി'യിലേക്ക് പഞ്ചായത്ത് തല പരിപാടിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് രാമചന്ദ്രൻ അധ്യക്ഷനായി.

ക്യാമ്പയിന്റെ ഭാഗമായി സദസ്സിന് പ്രത്യേകം തയ്യാറാക്കിയ പ്രതിജ്ഞയും അവർ ചൊല്ലി കൊടുത്തു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിവിധ ജന പ്രതിനിധികൾ കാന്താരി നടീൽ വാരത്തിനു തുടക്കം കുറിച്ചുകൊണ്ട് 17 ഗ്രോബാഗുകളിൽ കാന്താരി തൈകൾ നട്ട് പഞ്ചായത്തിലെ 17 വാര്ഡുകളിലെയും പ്രവർത്തനങ്ങൾക്ക് പ്രതീകാത്മകമായ തുടക്കം നിർവ്വഹിച്ചു.

publive-image

പാലക്കാട് ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര് ലക്ഷ്മീ ദേവി പദ്ധതി വിശദീകരണം നടത്തി.കൃഷി ഓഫിസർ സാജിദലി.പി.ആമുഖ ഭാഷണം നടത്തി. കാന്താരി നടീൽ വാരത്തിൽ വിതരണം ചെയ്യുന്നതിനായി 'കാന്താരി ഒരു ചെറിയ മുളകല്ല' എന്ന സന്ദേശ രേഖ ജില്ലാ പഞ്ചായത്ത് മെമ്പർ റെജി ജോസ് പ്രകാശനം ചെയ്തു.

കരിമ്പ ഇക്കോ ഷോപ്പ് വിൽപ്പനയ്ക്കായി തയ്യാറാക്കിയ പുരയിട കൃഷിക്കുവേണ്ട വിത്തുകളും ജൈവ ജീവാണു വളങ്ങളും കീടനാശിനികളും ഗ്രോ ബാഗ് കൃഷിക്ക് ഒരു മാർഗ്ഗരേഖ എന്ന ലഘു ലേഖയും ഉൾപ്പെടെയുള്ള കിറ്റിന്റെ വിതരണ ഉൽഘാടനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന രാമചന്ദ്രൻ കരിമ്പ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൻ ശ്രീജക്ക് നൽകി നിർവ്വഹിച്ചു.

വിവിധ വാർഡുകളിൽ നടുന്നതിന് ആവശ്യമായ തൈകളുടെ വിതരണ ഉൽഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജാഫർ കെ.എച്ച്, കരിമ്പ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി അംഗം അബ്ദുള്ളക്കുട്ടി, കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈജു വി.കെ,മണ്ണാർക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.കെ.ഷാജൻ എന്നിവർ യഥാക്രമം വാർഡ് മെമ്പർ മാർക്ക് നൽകി നിർവ്വഹിച്ചു.

സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങളെയും കൃഷിയിലേക്കുള്ള താല്പര്യം ജനിപ്പിക്കാനും കാർഷിക സംസ്കാരം വീണ്ടെടുക്കാനുമുള്ള വിവിധ പ്രചാരണ പരിപാടികൾ കൂടി ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്ത കൈവരിക്കുകയും, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന കൃഷി ദൗത്യത്തിന്റെ ഭാഗമായുള്ള കാന്താരി തൈ മുഴുവൻ വീടുകളിലുമെത്തും.

കൃഷിക്കാവശ്യമായ എല്ലാവിധ സാങ്കേതിക സഹായവും കൃഷിഭവൻ കേന്ദ്രീകരിച്ച് ലഭ്യമാക്കും.'ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി ജനകീയ ക്യാമ്പയിനായി ഏറ്റെടുക്കണമെന്ന് പ്രസംഗകർ പറഞ്ഞു.

ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,സംഘടനാ സാരഥികൾ,രാഷ്ട്രീയകക്ഷി പ്രതിനിധികൾ,കർഷക കൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പയിൻ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.

Advertisment