/sathyam/media/post_attachments/1EHuW73CfBrBO3PpqfpE.jpg)
പാലക്കാട്: നെന്മാറ മുൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതി 40ലക്ഷം രൂപയാണ് നെന്മാറ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴുവാക്കാൻ അയിനം പാടം സമാന്തര റോഡിന് അനുവദിച്ച തുകയാണ് നഷ്ടമായത്.
പുതിയ ഭരണസമിതി അധികാരത്തിലെത്തിയിട്ട് രണ്ട് വർഷമായിട്ടും ഇടപ്പെടൽ നടത്താത്തതാണ് കാൽ കോടി രൂപ നഷ്ടമാക്കിയത്. മംഗലം-ഗോവിന്ദാപുരം റോഡിലെ പ്രധാന ടൗൺ ആയ നെന്മാറയിൽ വാഹനങ്ങളുടെ വർദ്ധനവും 20 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്. രാവിലെയും വൈകുന്നേരവും വൻ തിരക്ക് അനുഭവപ്പെടുകയാണ്.
കഴിഞ്ഞ ഒരാഴ്ച്ചയുള്ളിൽ മംഗലം-ഗോവിന്ദാപുരം റോഡിൽ അഞ്ച് പേർ അപകടത്തിൽ മരണമടഞ്ഞിരുന്നു. ഒരു വർഷത്തിനിടയിൽ നൂറ് കണക്കിന് വാഹന അപകടങ്ങാളാണ് ഉണ്ടായിരിക്കുന്നത്. യുദ്ധകാല അടിസ്ഥാനത്തിൽ സമാന്തര റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് റോഡിൽ നാട്ടുകാര്‍ വാഴ വെച്ച് പ്രതിഷേധിച്ചു. പൊതുപ്രവർത്തകൻ സുദേവൻ നെന്മാറ ഉൽഘാടനം ചെയ്തു. വിനോദ് അദ്ധ്യക്ഷനായി. മണി, രാകേഷ് ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us