ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/hifaWAiD37jmbaPYt0lO.jpg)
പാലക്കാട്:കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ ലോകപരിസ്‌ഥിതി ദിന ആചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് വൈകിട്ട് 6 മണിക്ക് സംഘടിപ്പിക്കുന്ന വെബ്ബിനാറിൽ പ്രശസ്ത പരിസ്ഥിതി ഉപദേഷ്ടാവ് പ്രൊഫ. മാധവ് ഗാഡ്ഗിൽ പ്രഭാഷണം നടത്തുന്നു.
Advertisment
കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാനും ആയ മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും. വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും.
ഒപ്പം അമേരിക്ക, ഇംഗ്ലണ്ട്, സ്വിറ്റ്‌സ്ർലൻഡ്, ജർമ്മനി, അയർലണ്ട്, ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ 200 കേന്ദ്രങ്ങളിൽ വൃക്ഷ തൈ നടുമെന്ന് സംഘാടക സമിതി കൺവീനർ രാജേന്ദ്രൻ കല്ലേപ്പുള്ളി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us