കുടുംബ ജീവിതത്തിൻ്റെ നിലവാരം ഉയർത്താൻ വൈദ്യുതിയിലൂടെ കഴിയും: മന്ത്രി കെ. കൃഷ്ണൻകുട്ടി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട് ജില്ലയിലെ വൈദ്യുതി ചാർജ്ജിoഗ് സ്റ്റേഷനുകളുടെ ഉൽഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കുന്നു

Advertisment

നെമ്മാറ: ഭാരതത്തിൽ ആന്ധ്ര കഴിഞ്ഞാൽ കേരളമാണ് കടകെണിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. കടകെണിയിൽ നിന്നും മോചിതരാകാന്‍ വൈദുതി മേഖലയിലൂടെ കഴിയുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രയപ്പെട്ടു.

ജില്ലയിലെ 4 ഫാസ്റ്റ് ചാർജിംഗ്'സ്റ്റേഷനുകളും 87 പോൾ മൗണ്ടഡ് ഇലട്രിക് വെക്കിൾ ചാർജ്ജിംഗ് സെൻ്ററുകളുടെയും ഉൽഘാടനം നെന്മാറയിൽ വെച്ച് നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

കാർഷിക മേഖലയിൽ നാൽപ്പത് ശതമാനവും 'കുസമം' പദ്ധതിയിൽ 60 ശതമാനവും സബ്സിഡി നൽകുന്നുണ്ട്. കുരിയാർകുറ്റി കാരപ്പാറ പദ്ധതി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഇതിനായുള്ള വി.പി.ആർ. പൂർത്തിക്കരിച്ച് കഴിഞ്ഞു. ഇതോടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും.

വ്യവസായങ്ങൾ ആരംഭിക്കാൻ ചുരുങ്ങിയ നിരക്കിൽ വൈദ്യുതി നൽകിക്കൊണ്ട് വ്യവസായികളെ ആകർഷിക്കുന്നതിനോടപ്പം തൊഴിൽ സാധ്യത വളരുകയും സംസ്ഥാനം മറ്റ് സംസ്ഥാനങ്ങളിൽ വെച്ച് എല്ലാ മേഖലകളിലും നിലവാരം ഉയരുമെന്നും മന്ത്രി കൂട്ടി ചേർത്തു.

ആലത്തൂർ എം.എൽ.എ കെ.ഡി പ്രസേനൻ അദ്ധ്യക്ഷനായിരുന്നു. മേലാർക്കോട് പഞ്ചായത്ത് പ്രസിഡൻറ് ടി. വൽസല പ്രഭാകരൻ, ഓമന മുരുകൻ, വിജയലക്ഷി, ഉമ്മർ അക്ബർ, എം.ആർ നാരായണൻ, കെ.വി കണ്ണൻ എന്നിവർ പ്രസംഗിച്ചു.

Advertisment