കെഎസ്ഇബി മലമ്പുഴ സെക്ഷനും പാലക്കാട് പ്രകൃതിസംരക്ഷണ സമിതിയും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: കേരള സ്റേററ്റ് ഇലക്ട്രിസിറ്റി ബോർഡ് മലമ്പുഴ സെക്ഷനും പാലക്കാട് പ്രകൃതിസംരക്ഷണ സമിതിയും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപള്ളിയും പാലക്കാട് ലയൻസ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശ്രേയസ്സും സംയുക്തമായി സെക്ഷൻ പരിസരത്ത് വൃക്ഷതൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു.

Advertisment

അസിസ്റ്റൻറ് എൻജിനിയർ കെ.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. പി. എൻ.രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. മണി കുളങ്ങര പരിസ്ഥിതി ദിന സന്ദേശം നൽകി. വൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി ശിവദാസ് ചേറ്റൂർ കെ.എം വിശ്വനാഥന് നൽകി നിർവഹിച്ചു.

ഈ വർഷം നടപ്പിലാക്കുന്ന 'നാടിനൊരു പന' പദ്ധതി യുടെ ഉദ്ഘാടനം അകത്തേതറ വില്ലേജ് ഓഫീസർ കെ.എം.വിജയകുമാർ നിർവഹിച്ചു. ബി.സുബ്രമണ്യൻ, പി.വി.സുനിൽകുമാർ, സുധീഷ്, രാജേഷ് പി.എം, വിജയകുമാർ, സുനിൽകുമാർ, രാജേഷ് നന്ദകുമാർ ശ്രികുമാർ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Advertisment