'ഒരു ജീവന് ഒരു മരം' എന്ന ആശയം നടപ്പിൽ വരുത്തുന്നതിന് സംഘടകൾ മാത്യകയാകണം - ആൾ ഇന്ത്യാ വീരശൈവ സഭ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: പരിസ്ഥിതി ദിനത്തിൽ കേരളത്തിലെ എല്ലാ വീരശൈവ സഭ പ്രവർത്തന മേഘലകളിലും ഒരു ജീവന് ഒരു മരം എന്ന ആശയം നടപ്പിലാവണം എന്നതിന്റെ ഭാഗമായി ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് വിവിധ പ്രദേശങ്ങളിൽ ഫല വൃക്ഷ തൈകൾ നട്ടു.

Advertisment

മുൻ വർഷങ്ങളിൽ സഭ പലയിടങ്ങളിലും നട്ട് പിടിപ്പിച്ച മരങ്ങൾ പരിപാലിച്ചു വരുന്നു. ഒരു ജീവന് ഒരു മരം എന്ന ആശയം നടപ്പിൽ വരുന്നതിന് സംഘടനകൾ മാതൃകയാക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് പറഞ്ഞു.

തൈകൾ നടുന്നതിന് ആൾ ഇന്ത്യാ വീരശൈവ സഭ പ്രവർത്തകരായ കെ. ഗോകുൽദാസ്, സി മുരുകൻ ടി.ജി, സോമൻ തിരുനെല്ലായി, മുരുകേശൻ കറു കോടി, സുബ്രഹമണ്യൻ വല്ലങ്ങി, രമേഷ് ബാബു, കുട്ടൻ കണ്ണാടി, മണികണ്ഠൻ കൊടുമുണ്ട, രവിമുടപ്പല്ലൂർ എന്നിവർ പലയിടങ്ങളിലായി നേത്യത്വം നൽകി.

Advertisment