/sathyam/media/post_attachments/RUSFR0noNMursisbdceE.jpg)
ഒലവക്കോട്: ലാഭത്തിലുള്ള എല്ലാ സ്ഥാപനങ്ങളും മോദി സർക്കാർ വിറ്റുതുലക്കുകയാണെന്നും ഇങ്ങനെ പോയാൽ അധികം വൈകാതെ തന്നെ ഇന്ത്യ ശ്രീലങ്ക പോലെയാകുമെന്നും ഡിസിസി പ്രസിഡൻ്റ് എ.തങ്കപ്പൻ.
മുതിർന്ന പൗരൻമാർക്ക് റെയിൽവേനൽകി വന്നിരുന്ന യാത്രാ നിരക്ക് ഇളവ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഒലവക്കോട് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു എതങ്കപ്പൻ.
അധികാരികൾ ശ്രമിച്ചാൽ മാത്രമേ ഇളവുകൾ ലഭിക്കുകയുള്ളൂ എന്നാൽ ട്രെയിനിൽ യാത്ര ചെയ്യുന്ന അധികാരികൾ ആരാണ് ഉള്ളത്. മുമ്പ് ഒക്കെ എംപിമാർ ട്രെയിനിൽ യാത്ര ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് ഫ്ലൈറ്റ് ടിക്കറ്റ് ഉള്ളതുകൊണ്ട് അവർ ട്രെയിനിൽ യാത്ര ചെയ്യുന്നില്ല. അവരാണ് പാർലിമെൻ്റിൽ ഈ പ്രശ്നം ഉന്നയിക്കേണ്ടവർ പക്ഷെ അവർ അത് ചെയ്യൂന്നില്ല കാരണം അവർക്ക് ട്രെയിൻ യാത്ര വേണ്ടല്ലോ? എ. തങ്കപ്പൻ ചോദിച്ചു.
ജില്ല പ്രസിഡൻ്റ് സി.വേലായുധൻ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി കെ.ബാലകൃഷ്ണൻ, ഡിസിസി ജനറൽ സെക്രറി വി. രാമചന്ദ്രൻ, ഡിസിസി സെക്രട്ടറി സി. ബാലൻ, സംസ്ഥാന കമ്മിറ്റിയംഗം എം. പോൾ, ജോ: സെക്രട്ടറി റോബർട്ട് മാസ്റ്റർ, എം. ഉണ്ണികൃഷ്ണൻ, പി.സി സുവർണ്ണൻ, പുത്തൂർ രാമകൃഷ്ണൻ, കെ. സ്വാമിനാഥൻ, എ. ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us