/sathyam/media/post_attachments/H6RLrQaTRrhByHn1EM0z.jpg)
പാലക്കാട്: അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു പുന:സമാഗമം ഇന്നലെ കാൽപാത്തി ജിഎൽപി സ്കൂളിൽ നടന്നു. 2019 ഡിസംബർ മാസം സ്കൂളിൽ വച്ച് നടന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത മോയൻ ഗേൾസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും മറ്റു സന്നദ്ധ സംഘടനാ പ്രവർത്തകരും നഗരസഭാ ഭരണാധികാരികളും ചേർന്ന് സ്കൂൾ അങ്കണത്തിൽ 1.87 സെന്റ് സ്ഥലത്ത് 45 തരത്തിൽപ്പെട്ട 135 മരതൈകൾ നട്ട് ഒരു മിയാവാക്കി വനം സൃഷ്ട്ടിച്ചു. ഇത് പാലക്കാട് നഗരസഭക്ക് സംസ്ഥാന തല പുരസ്‌കാരവും മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരവും നേടികൊടുത്തു.
സാധാരണ വിദ്യാലയങ്ങളിലും, കലാലയങ്ങളിലും നടുന്ന വൃക്ഷത്തൈകളിൽ ഭൂരിഭാഗവും രണ്ടുമാസത്തെ വേനലവധികാലം പോലും അതിജീവിക്കാറില്ല. പക്ഷേ ഈ വിദ്യാലയത്തിൽ രണ്ട് കൊല്ലത്തെ കോവിഡ് അടച്ചിടൽ കാലവും അതിജീവിച്ച് അന്നു നട്ട 135 തൈകളും വളർന്ന് പൂക്കളും ഫലങ്ങളും നിറഞ്ഞ ഒരു വനം ആയി മാറിയിരിക്കുന്നു.
ആ മിയാവാക്കി വനത്തിലെ ചെടികൾ പരിപാലിച്ചു വളർത്തിയ വിരമിച്ച പ്രധാനധ്യാപകൻ ശ്രീ നാരായണൻ കുട്ടി മാഷ്, ഇത് സൃഷ്ട്ടിക്കാനായി പ്രവർത്തിച്ച മോയൻ ഗേൾസ് സ്കൂളിലെ വിരമിച്ച പ്രധാന അദ്ധ്യാപകൻ അനിൽ, എൻഎസ്എസ് ക്യാമ്പ് നയിച്ച ബിജു മാഷ്, ബിന്ദു ടീച്ചർ, സജിത, ഇതിന്റെ രൂപകല്പന നിർവഹിച്ച ആർക്കിടെക് അരവിന്ദ്, വിദഗ്ദ്ധ ഉപദേശം നൽകിയ രാജീവ്. ഇതിനാവശ്യമായ സിഎസ്ആർ ഫണ്ട് കണ്ടെത്താൻ സഹായിച്ച അന്നത്തെ നഗരസഭാ വൈസ് ചെയർമാൻ സി കൃഷ്ണകുമാർ, നഗരസഭാ തലത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുത്ത അന്നത്തെ ചെയർപേഴ്സൺ കെ. പ്രമീള ശശിധരൻ എന്നിവരെ ആദരിച്ചു.
വാർഡ് കൗൺസിലർ ശശികുമാർ. എം അധ്യക്ഷത വഹിച്ച യോഗം നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മിയാവാക്കി വനത്തിന്റെ സൃഷ്ടി കർത്താക്കളെ ചടങ്ങിൽആദരിച്ചു. സ്കൂൾ എച്ച്.എം. സുമ ടീച്ചർ, സ്വാഗതവും, മുൻ പ്രധാന അധ്യാപകരായ നാരായണൻകുട്ടി മാസ്റ്റർ, സതീദേവി ടീച്ചർ, അയ്യപ്പൻ മാഷ് എന്നിവർ ആശംസ അറിയിച്ചു. സരസ്വതി ടീച്ചർ നന്ദി പറഞ്ഞു.
കൽപ്പാത്തി ജി.എൽ.പി.സ്കൂളിലെ മിയാവാക്കി വനത്തിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us