കരുണ ചെയ്യാനെന്തേ താമസം ? നെല്ലിയാമ്പതി പഞ്ചായത്തിൻ്റെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്തിനു വനം വകുപ്പ് തടസ്സം നിൽക്കുന്നതായി ആരോപിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കൊപ്പം കൈക്കുഞ്ഞുമായി വൈസ് പ്രസിഡൻറ് ഉപവാസ സമരത്തിനെത്തിയത് ശ്രദ്ധേയമായി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ വികസനത്തിനായി വൈസ് പ്രസിഡൻ്റ് മീനു പൊള്ളുന്ന വെയിലത്ത് കൈക്കുഞ്ഞുമായി സമരരംഗത്ത്

Advertisment

നെന്മാറ: കരുണ ചെയ്യാൻ ചോദിക്കുന്നത് സാക്ഷാൽ ഭഗവാനോടല്ല. നെന്മാറ വനം വകുപ്പ് അധികൃതരോടാണ്. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലില്ലി ഡിവിഷനിലെ മീനു ആണ് കൈക്കുഞ്ഞുമായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ഉപവാസ സമരം നടത്താൻ എത്തിയത്. പഞ്ചായത്തിൻ്റെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്തിനു വനം വകുപ്പ് തടസ്സം നിൽക്കുന്നതായി ആരോപിച്ച് പഞ്ചായത്ത് അംഗങ്ങളോടപ്പം എത്തിയതായിരുന്നു മീനു.

കാലത്ത് ആരംഭിച്ച ഉപവാസ സമരത്തിനിടയിൽ കൈ കുഞ്ഞിനെ താലോലിക്കുമ്പോഴും പ്രതിക്ഷേധം അറിയിക്കുമ്പോഴും ഒരു കരുണയുമില്ലാതെ മറു പടിപോലും നൽക്കാതെ അധികാര ധാർഷ്ഠ്യമായിരുന്നു വന വകുപ്പ് ഉദ്യാഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

തുടർന്ന് ഉച്ചയ്ക്ക് ശേഷം നെന്മാറ സി.ഐ ദീപകുമാർ ഇടപ്പെട്ടത്തിന് തുടർന്ന് സമരക്കാരുമായി ചർച്ച നടത്തുകയും ഡിഎഫ്ഒ ഇന്ന് 4 മണിയ്ക്ക ചർച്ച നടത്താമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയുമായിരുന്നു.

Advertisment