/sathyam/media/post_attachments/4UVejGC8FhSt0YGShLto.jpg)
പാലക്കാട്: പട്ടാമ്പി വാവന്നൂർ ശ്രീപതി കോളേജ് ഗ്രാമീണ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യം വെച്ച് സെമിനാർ സംഘടിപ്പിക്കും. സെമെനാറിലെ നിർദ്ദേശമനുസരിച്ച് ഭാവി പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ എം.കെ. ജനാർദ്ദനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോളേജ് നടപ്പിലാക്കുന്ന ഗ്രാമ വികസന പദ്ധതികളുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഗ്രാമവികസനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെ എന്ന വിഷയത്തിലാണ് സെമിനാർ ജൂൺ 9 ന് സംഘടിപ്പിക്കുന്നത്.
തൃശൂർ ആസ്ഥാനമായ കിലയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സെമിനാറിൽ തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികൾ പങ്കെടുക്കും. സെമിനാർ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുമെന്നും എം.കെ. ജനാർദ്ദനൻ പറഞ്ഞു. മെക്കാനിക്കൽ വിഭാഗം എച്ച്.ഒ.ഡി. ഡോ: പി.എൻ. രാംകുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us