ശമ്പള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണം: കെഎസ്‌ടി എംപ്ലോയീസ് സംഘ് പ്രതിഷേധ ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ഉൾപ്പെടെ എല്ലാ വിഷയങ്ങളും സർക്കാർ ഇടപെട്ട് ശാശ്വത പരിഹാരം കാണുക, കെഎസ്ആര്‍ടിസിയെ സർക്കാർ ഡിപ്പാർട്ട്മെന്റാക്കി പൊതു ഗതാഗതം സംരക്ഷിക്കുക, ശമ്പളം കൃത്യമായി വിതരണം ചെയ്യുക, കെ-സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയിൽ ലയിപ്പിക്കുക, തൊഴിൽ നിയമങ്ങൾ പാലിക്കുക, കെഎസ്ആര്‍ടിസിയുടെ കട-ജഡഭാരം ഏറ്റെടുത്ത് എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുക,കെഎസ്ആര്‍ടിസിയില്‍ നിന്നും ഈടാക്കുന്ന അധിക ഡീസൽ നികുതി ഒഴിവാക്കുക,15% ഡിഎ കുടിശിക അനുവദിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന അനിശ്ചിത കാല പ്രതിഷേധ ധർണ്ണ പാലക്കാട് ഡിപ്പോയിൽ സംസ്ഥാന സെക്രട്ടറി പി.കെ. ബൈജു ഉദ്ഘാടനം ചെയ്തു.

Advertisment

കെഎസ്ആർടിസിയിൽ സർക്കാർ മന:പൂർവ്വം പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും, 192 കോടി രൂപ കഴിഞ്ഞ മാസം വരുമാനം ഉണ്ടാക്കിയിട്ടും 82 കോടി ശമ്പളം കൊടുക്കാൻ സാധിക്കുന്നില്ല എന്നു പറയുന്നത് പൊതു സമൂഹത്തിനു മുന്നിൽ കെഎസ്ആർടിസിയെ താറടിച്ചു കാണിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുഗതാഗതരംഗത്ത് കെഎസ്ആർടിസിയെ ഇല്ലാതാക്കി സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള സർക്കാർ ശ്രമം എന്തു വില കൊടുത്തും ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.സുരേഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.രാജേഷ്, ടി.വി. രമേഷ്കുമാർ, പി.ആർ. മഹേഷ്, എം. കണ്ണൻ എന്നിവർ സംസാരിച്ചു.

Advertisment