/sathyam/media/post_attachments/B6xTskd7rFirTUz10jz9.jpg)
പാലക്കാട്:പാലക്കാട് ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജൂൺ 8 ന് വായ്പ മേള സംഘടിക്കും. പൊതുജനത്തിന് സാമ്പത്തിക സാക്ഷരത നൽകുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന വായ്പ മേളയിൽ വിവിധ പദ്ധതി പ്രവ്യാപനവും നടത്തുമെന്ന് കാനറ ബാങ്ക് റീജയണൽ ഹെഡ് ഗോവിന്ദ് ഹരി നരായണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായാണ് വായ്പ മേള സംഘടിപ്പിക്കുന്നത്. 16 ഓളം ബാങ്കുകൾ പങ്കെടുക്കുന്ന വായ്പ മേളയിൽ എടുത്തവായ്പകളിൽ ഇളവ് നൽകുന്നതോടൊപ്പം പുതിയ വായ്പകളും അനുവദിക്കും.
കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികൾ സംബന്ധിച്ച അറിവും പൊതുജനങ്ങളിലേക്കെത്തിക്കാനും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ പരിചയപ്പെടാനും മേള ഉപകരിക്കും.
കോവിഡ് കാലം തീർത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ചാണ് വായ്പ മേള സംഘടിപ്പിക്കുന്നതെന്നും ഗോവിന്ദ് ഹരി നാരായണൻ പറഞ്ഞു.
എസ്ബിഐ റിജിയണൽ മാനേജർ കെ.ആര്‍ അനന്തനാരായണൻ, കേരള ബാങ്ക് റിജിയണൽ മാനേജർ പ്രീത മേനോൻ, കനറ ബാങ്ക് ഡിവിഷൻ ഡിവിഷൻ മാനേജർ ആര്‍.എസ് രേണു, ലീഡ് ഡിസ്ട്രിക്ക് ഡിവിഷൻ മാനേജർ ആര്‍.പി ശ്രീനാഥ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us