ഒറ്റപ്പാലം ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ കൾച്ചറൽ ട്രസ്റ്റിന്റെ കെ.പി.എസ് മേനോൻ സ്മാരക അവാർഡു വിതരണം ജൂൺ 9 ന്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ഒറ്റപ്പാലം ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ കൾച്ചറൽ ട്രസ്റ്റിന്റെ കെ.പി.എസ് മേനോൻ സ്മാരക അവാർഡ് ജൂൺ 9 ന് വിതരണം ചെയ്യും. കെ.പി.എസ്. മേനോൻ സ്മാരക പ്രഭാഷണം ജില്ല കലക്ടർ മൃൺമയി ജോഷി നടത്തുമെന്നും സി.എസ്.എൻ ട്രസ്റ്റ് ചെയർമാൻ പി.ടി. നരേന്ദ്ര മേനോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

കല സംസ്കാരം സാഹിത്യം തുടങ്ങിയ മേഖലകളിലെ പ്രശസ്തർക്കായിരുന്നു ഇതുവരെ കെ.പി.എസ്. മേനോൻ സ്മാരക അവാർഡ് നൽകിയിരുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി പ്രശസ്ത ബാറ്റ് മിഡൻ താരം എസ്. മുരളീധരനാണ് ഇക്കുറി അവാർഡ് നൽകുന്നത്.

ഇന്ത്യയിലെ ബാറ്റ്മിഡൻ കായിക മേഖലയെ വളർച്ചയിലേക്ക് നയിച്ച മുരളീധരൻ അന്താരാഷ്ട്ര നിലയിലും കോച്ച്, റഫറി, അമ്പയെർ എന്നി നിലയിലും പ്രശസ്തനാണ്. മുരളീധരൻ കായിക മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.

അവാർഡ് ചടങ് സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുമെന്നും പി.ടി. നരേന്ദ്ര മേനോൻ പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി ഇ.പി. ചിത്രേഷ് നായർ, അംഗം സി.പി. ബൈജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment