/sathyam/media/post_attachments/9qymVDeEfD2LmbKRFpCM.jpg)
പാലക്കാട്: പറളി മേഖലയിലെ അംഗന്‍വാടി വർക്കർ നിയമനത്തിലെ ക്രമക്കേട് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന കേന്ദ്ര വനിത ശിശുവികസന വകുപ്പിന്റെ നിർദ്ദേശം അട്ടിമറിക്കാൻ നീക്കം.
ക്രമക്കേടിന് കൂട്ട് നിന്ന പാലക്കാട് സി.ഡി.എസ്. പ്രൊജ്ക്ട് ഓഫീസറെ സംരക്ഷിക്കാനുള്ള നീക്കം നടത്തുന്നതായും പരാതിക്കാരനും പറളി സ്വദേശിയുമായ ഐസക്ക് ദൊരെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2016 മുതലാണ് പറളി മേഖലയിലെ അംഗൺ വാടി വർക്കർ നിയമനത്തിൽ വ്യാപക ക്രമക്കേട് നടന്നിട്ടുള്ളത്. ജനറൽ വിഭാഗത്തിൽ നിന്നും മൂന്ന് പേരെ നിയമിച്ചാൽ മാത്രമെ ഒരു ഹെൽപർക്ക് വർക്കറായി പ്രമോഷൻ നൽകാവു എന്നാണ് നിയമം.
എന്നാൽ ഇഷ്ടക്കാരെ നിയമിക്കാനായി നിയമങ്ങൾ കാറ്റിൽ പറത്തി. ഇതോടെ സീനിയർ ലിസ്റ്റിലുള്ളവരും 15 വർഷത്തിലേറെ താൽക്കാലികമായി ജോലി ചെയ്തവരും പുറത്തായി. ഇതിനെതിരെയാണ് കേന്ദ്ര വിനിത ശിശു മന്ത്രാലയത്തിന് പരാതി നൽകാനിടയാക്കിയത്.
അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കേന്ദ്ര മന്ത്രാലയം സംസ്ഥാന വനിത ശിശുവികസന വകുപ്പ്, ജില്ലാ പ്രൊജക്ട് ഓഫീസർ എന്നിവർക്ക് നിർദ്ദേശം നൽകി. ഇവർ അന്വേഷിച്ച് നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല ആരോപണ വിധേയയായ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസർക്ക് പ്രമോഷൻ നൽകി സംരക്ഷിക്കാനാണ് നീക്കം. ഇതിനെതിരെ പരാതി നൽകി നിയമ നടപടി സ്വീകരിക്കുമെന്നും ഐസക്ക് ദുരെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us