/sathyam/media/post_attachments/vK4grKBJdzTV4ifRzc9K.jpg)
പാലക്കാട്:150 വർഷത്തിലേറെ പഴക്കമുള്ള പാലക്കാട് നഗരസഭ കോർപറേഷനായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന് എൻസിപി പാലക്കാട് ജില്ലാ നേതൃയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ പുതിയ കോർപറേഷൻ രൂപികരിച്ചപ്പോൾ പാലക്കാടിന് സാദ്ധ്യതയും അർഹതയും ഉണ്ടായിട്ടും ചിലരുടെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി അതിനെ അട്ടിമറിക്കുകയാണ് ചെയ്തതെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡണ്ട് എ രാമസ്വാമി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ജൂൺ 10 എൻസിപി സ്ഥാപക ദിനമായി ആചരിക്കാനും ജൂൺ 27 ന് എ.സി ഷൺമുഖദാസിന്റെ അനുസ്മരണ യോഗം നടത്തുവാനും തീരുമാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.എ റസാഖ് മൗലവി, സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, പി അബ്ദുറഹിമാൻ, ജില്ലാ ഭാരവാഹികളായ ഷൗക്കത്തലി കുളപ്പാടം, മോഹൻ ഐസക്ക്, കെ.പി അബ്ദുറഹിമാൻ, സി.എ സലോമി, കെ.എസ് രാജഗോപാൽ, എം.എൻ സെയ്ഫുദ്ദീൻ കിച്ച്ലു, പി മൊയ്തീൻ കുട്ടി, അഡ്വ: മുഹമ്മദ് റാഫി, റജി ഉള്ളിരിക്കൽ, ഷെനിൻ മന്ദിരാട് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us