പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തെ കട തല്ലിത്തകർത്ത യൂത്ത് കോൺഗ്രസ് നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണം - ഡിവൈഎഫ്ഐ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തെ തട്ടുകട തല്ലി തകർത്ത യൂത്ത് കോൺഗ്രസ് നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്. മെയ് 30 ന് രാത്രി നടന്ന അക്രമണത്തിൽ സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും, പ്രതികൾ പ്രശ്നം ഒത്തുതീർപ്പാക്കാൻ തീവ്ര ശ്രമം നടത്തുകയാണ്.

Advertisment

കടയിൽ നിന്ന് മാറി നിന്ന് സിഗരറ്റ് വലിക്കാൻ പറഞ്ഞതിനെ തുടർന്നാണ് കടയുടമയെ മർദ്ദിക്കുകയും ഭക്ഷണ സാധനങ്ങൾ റോഡിലേക്ക് എറിയുകയും തട്ടുകട അടിച്ചു തകർക്കുകയും ചെയ്തത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗമായ എം പ്രശോഭും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ മാങ്കാവ് നവാസ്, റഹ്മാൻ എന്നിവരാണ് ഈ അതിക്രമം കാണിച്ചത്.

കോവിഡ് കാലത്ത് തട്ടുകടകൾ അടഞ്ഞു കിടന്നപ്പോൾ വഴിയോരത്ത് അനാഥരായവർക്ക് വീട്ടിൽ നിന്ന് ഭക്ഷണമെത്തിച്ച് നൽകി മാതൃകയായ കടയുടമയെയാണ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ക്രൂരമായി കൈകാര്യം ചെയ്തത്. തുടർനടപടികൾ നീണ്ടുപോയാൽ കടയുടമയില് സമ്മർദ്ദം ചെലുത്തി കേസ് ഒത്തു തീർപ്പാക്കപ്പെടും.

യൂത്ത് കോൺഗ്രസ് നേതാവ് പ്രശോഭ്, യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് പ്രസിഡൻ്റും പാലക്കാട് എംഎൽഎ യുമായ ഷാഫി പറമ്പിലിൻ്റെ അടുത്ത അനുയായിയാണ്. എന്ത് അതിക്രമം നടത്തിയാലും ഷാഫി പറമ്പിലിൻ്റെയും മറ്റും സംരക്ഷണം കിട്ടുമെന്ന അഹന്തയാണ് ഇത്തരം ചെയ്തികൾക്ക് ഇവരെ പ്രോത്സാഹിപ്പിക്കുന്നത്.

സാമൂഹിക പ്രതിബദ്ധതയോടെ കട നടത്തിവന്നയാൾക്ക് നീതി ഉറപ്പാക്കാൻ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

Advertisment