/sathyam/media/post_attachments/tkEcPacrLMhGoggaExWn.jpg)
പാലക്കാട്: കേരളത്തിലെ കാർഷിക മേഖലയിലെ വ്യത്യസ്തങ്ങളായ പ്രശ്നങ്ങളെ സംബന്ധിച്ച് കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ചും, കർഷകരുമായി സംവദിച്ചും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നൽകുന്നതിന് രാഷ്ട്രീയ കിസാൻ മഹാസംഘ് സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു.
ഈ തീരുമാനത്തിന്റെ ഭാഗമായി ജൂണ്‍ 11 ശനിയാഴ്ച കാലത്ത് 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ആധാരഭവനിൽ വെച്ച് തെളിവെടുപ്പ് നടത്തുവാൻ രാഷ്ട്രീയ കിസാൻ മഹാ സംഘ് പാലക്കാട് ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു.
കർഷകരുടെ പരാതികളും, നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് രാഷ്ട്ര കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ്, സെക്രട്ടറി പ്രൊഫ. ജോസ്കുട്ടി ജെ. ഒഴികയിൽ, ദേശീയ കർഷക സമാജം ജില്ലാ ജനറൽ സെക്രട്ടറി മുതലാതോട് മണി എന്നിവരും മറ്റ് കർഷക കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
യോഗത്തിൽ ജില്ലാ ചെയർമാൻ കല്ലടിക്കോട് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ മുതലാത്തോട് മണി യോഗം ഉദ്ഘാടനം ചെയ്തു. സജീഷ് കുത്തനൂർ, ഹരിദാസ്, സിറാജ് കൊടുവായൂർ, കാർത്തികേയൻ, കൊട്ടേക്കാട് വേലായുധൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us