/sathyam/media/post_attachments/hC26PQZ9WOIoH8iETmZG.jpg)
പാലക്കാട്: സ്വപ്നയുടെ വെളിപ്പെടുത്തലിൽ കേസന്വേഷണം ഇല്ലാതാക്കുന്നത് സ്വർണ്ണക്കടത്തിൽ പങ്കുള്ളതുകൊണ്ടാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.എ തുളസി. അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും നീതി ലഭിക്കാത്തതു കൊണ്ടാണ് സപ്ന ഗുരുതരമായ ആരോപണങ്ങൾ പ്രത്യക്ഷത്തിൽ വെളിപ്പെടുത്തിയതെന്നും കെ.എ തുളസി.
കളളകടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിരിയാണി ചെമ്പുമേന്തിയ മഹിള കോൺഗ്രസിന്‍റെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തുളസി ടീച്ചർ. വാർഡ് തെരഞ്ഞെടുപ്പിൽ പോലും സരിതയെ ഉയർത്തിക്കാട്ടിയ വരാണ് സ്വപ്നയുടെ ആരോപണത്തിനെതിരെ രംഗത്തു വരുന്നത്.
സരിതയുടെ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയവർക്ക് കാലം നൽകിയ തിരിച്ചടിയാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. കേസന്വേഷണത്തിൽ സഹകരിക്കുന്നതിന് പകരം അന്വേഷണങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതു തന്നെ കള്ളക്കടത്തിൽ ഉൾപ്പെട്ടതുകൊണ്ടാണ്.
മുഖ്യമന്ത്രിയും കുടുംബവും കളളകടത്തു കേസിൽ മുൾമുനയിൽ നിൽക്കുന്ന സംഭവം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണെന്നും കെ.എ തുളസി ടീച്ചർ പറഞ്ഞു. മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് കെ.കുമാരി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ തങ്കമണി ടീച്ചർ, ഇന്ദിര ടീച്ചർ, പുണ്യ കുമാരി, സിന്ധു രാധാകൃഷ്ണൻ, പാഞ്ചാലി, ഹസീന കാസിം, പ്രീത, കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us