/sathyam/media/post_attachments/tn0J7rcFp8qNUJO5hZVc.jpg)
അട്ടപ്പാടി: ഒരു നൂറ്റാണ്ടിലധികമായി പുതൂരില്‍ പൊതുശ്മശാനമായി ഉപയോഗിച്ചിരുന്ന സ്ഥലം ശ്മശാന കമ്മിറ്റി ഉണ്ടാക്കി കയ്യടക്കി. ഈ അടുത്തകാലത്ത് ഒരു വിഭാഗം സവര്‍ണ്ണ ജാതിക്കാരുടെ കൂട്ടായ്മ താഴ്ന്നജാതിക്കാരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് സംഘടിതമായി തടയുകയും
മൃതദേഹത്തിനോടുപോലും കാണിച്ച ഈ അയിത്തത്തിനെതിരെ ഒരു വിഭാഗം സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തര്‍ അതിശക്തമായി രംഗത്തു വന്നിരുന്നു.
ഇവരുടെ പോരാട്ടങ്ങളുടേയും, പരിശ്രമങ്ങളുടെയും ഫലമായി പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അടിയന്തിരമായി ഇടപ്പെടുകയും പൊതു ശ്മശാന സംരക്ഷണത്തിന് വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ട ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പുതൂര്‍ ഗ്രാമപഞ്ചായത്ത് ശ്മശാനം പൂര്‍ണ്ണമായി ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിക്കുകയും, പുതൂര്‍ പഞ്ചായത്തിലെ അധഃസ്ഥിതരും, പാവപ്പെട്ടവരുമായ ആളുകള്‍ വിവിധ പ്രദേശങ്ങളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിന് പ്രയാസം നേരിടുന്ന സാഹചര്യം കൂടി പരിഗണിച്ചുകൊണ്ട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടുകൂടി നിലവിലെ പൊതുശ്മശാന സ്ഥലത്ത് ഒരു ഇല്കട്രിക് ശ്മശാനം തുടങ്ങുന്നതിന് വേണ്ട പദ്ധതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരികയാണ്.
/sathyam/media/post_attachments/s4jni2XwdMpDwweYilPB.jpg)
ഇതിനിടയില്‍ ഇതിനെ അട്ടിമറിക്കാന്‍, സവര്‍ണ്ണ ജാതി കൂട്ടായ്മ, ഭൂമാഫിയകളുമായി ചേര്‍ന്ന് നീതി പീഠത്തെപോലും തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടത്തിവരികയാണെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്.
30/04/2020 ന് ചക്ലിയ വിഭാഗത്തില്‍പ്പെട്ട ശകുന്തള എന്ന സ്ത്രീയുടെ മൃതദേഹം ഈ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ 50 ഓളം ആളുകള്‍ ചേര്‍ന്ന് തടയുകയും, ചക്ലിയ വിഭാഗക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ ഉമ്മത്താംപാടിയിലെ പുറമ്പോക്ക് ഭൂമിയില്‍ മൃതദേഹം സംസ്‌കരിക്കുയും ചെയ്തിരുന്നു.
പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്റെ ഇടപെടലിനുശേഷം ഈ അടുത്തകാലത്ത് പട്ടികവര്‍ഗ്ഗകാരായ രണ്ടുപേരുടെ മൃതദേഹം ഇവിടെ അടക്കം ചെയ്തിരുന്നു. പട്ടിക ജാതിക്കാരുടേതു കൂടാതെ പട്ടികവര്‍ഗ്ഗകാരായ ആളുകളുടെ മൃതദേഹങ്ങള്‍ രൂടി ഈ ശ്മശാനത്തില്‍ അടക്കം ചെയ്യുന്നത് തീവ്രജാതി ചിന്തകര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല.
ഇല്ട്രിക് ശ്മശാനത്തിന്റെ പണി പുരോഗമിക്കുന്നതിനിടയില്‍ ഇതിനെ അട്ടിമറിക്കുന്നതിനുള്ള സവര്‍ണ്ണജാതിക്കാരുടെ ശ്രമത്തില്‍ ആശങ്കാകുലരായ അധഃസ്ഥിത സമൂഹത്തിന് നീതി ലഭിക്കുന്നതിന് ഈ വിഷയത്തിലെ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി. പുതൂര്‍ പഞ്ചാത്തിലെ സാമൂഹ്യ സംഘടനയായ പുതൂര്‍ ജനകീയ സമിതി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us