/sathyam/media/post_attachments/i3yujwxjMYBzJvWuTrk6.jpg)
എൻസിപിയുടെ സ്ഥാപകദിനാഘോഷം ജില്ലാ പ്രസിഡൻറ് എ. രാമസ്വാമി, സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവി എന്നിവർ ചേർന്ന് കേക്ക് മുറിച്ച് തുടക്കം കുറിക്കുന്നു
പാലക്കാട്: എൻസിപിയുടെ ഇരുപത്തിനാലാമത് സ്ഥാപക ദിനം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ എ. രാമസ്വാമി പതാക ഉയർത്തി. ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് തുടക്കമിട്ടു.
പിന്നീട് ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എ റസാഖ് മൗലവി, സംസ്ഥാന നിർവ്വാഹക സമിതി അംഗം ഓട്ടൂർ ഉണ്ണികൃഷ്ണൻ, ജില്ലാ ഭാരവാഹികളായ മോഹൻ ഐസക്ക്, എം.എൻ സെയ്ഫുദ്ദീൻ കിച്ച്ലു, ഷെനിൻ മന്ദിരാട്, കെ.എസ് രാജഗോപാൽ, സലോമി ടീച്ചർ, എം.എം കബീർ, ബ്ലോക്ക് പ്രസിഡണ്ടുമാരായ പി സുന്ദരൻ, കബീർ വെണ്ണക്കര, സോളമൻ അറയ്ക്കൽ, പി.ടി ഉണ്ണികൃഷ്ണൻ, അഷറഫ് മാസ്റ്റർ, പോഷക സംഘടനാ നേതാക്കളായ ആർ. ബാലസുബ്രമണ്യൻ (എൻവൈസി), ഹാഫീസ് പൊന്നേത്ത് (സേവാദൾ), ജലീൽ (നാഷണല്‍ കിസാൻ സഭ), നാസർ അത്താപ്പ (നാഷണല്‍ ലേബർ കോൺഗ്രസ്), എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us