കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പാലക്കാട് വടക്കന്തറ ബ്രാഞ്ചിൽ വാക്-ഇൻ ട്രീറ്റ്മെന്റ് ഉദ്ഘാടനം ചെയ്തു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പാലക്കാട് വടക്കന്തറ ബ്രാഞ്ചിൽ വാക്-ഇൻ ട്രീറ്റ്മെന്റ് സൗകര്യങ്ങൾ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ ഉദ്ഘാടനം ചെയ്തു.

Advertisment

ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് ചികിത്സതേടി അന്നുതന്നെ വീടുകളിലേയ്ക്ക് തിരിച്ചുപോകാവുന്ന സംവിധാനമാണ് വാക്-ഇൻ ട്രീറ്റ്മെന്റിലൂടെ ഉറപ്പാക്കുന്നത്. കഴുത്ത് വേദന, നടുവേദന, കാൽമുട്ടുകളുടെ തേയ്മാനം, മുതലായ അസുഖങ്ങൾക്ക് തൈലം തേച്ച് തട വൽ, കിഴികൾ തുടങ്ങിയവക്ക് പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകൾ ഡോക്ടറുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.

ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരൻ, ശ്രീ. കെ.ആർ. അജയ്, ഡോ. സുജിത് എസ്. വാരിയർ, ഡോ. പി. രാംകുമാർ, ജോയന്റ് ജനറൽ മാനേജർമാരായ പി. രാജേന്ദ്രൻ, ഗ്രൂപ്പ് ക്യാപ്റ്റൻ യു. പ്രദീ പ്, ശ്രീ പി.എസ്. സുരേന്ദ്രൻ (ചീഫ് മാനേജർ, ഫെസിലിറ്റി മാനേജ്മെന്റ്), ഡോ. കെ.ജി. ജയ ഗോപാൽ (വടക്കൻ മാനേജർ & സീനിയർ ഫിസിഷ്യൻ), പാലക്കാട് ടൗൺ ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരും സീനിയർ ഫിസിഷ്യനുമായ ഡോ. എൻ. പ്രസാദ്, സീനിയർ ഫിസിഷ്യൻ ഡോ. എം. രാധാമണി, വിവിധ വകുപ്പുമേധാവികൾ, ജീവനക്കാർ, യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

രാവിലെ 9 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് ചികിത്സാ സമയമെന്നും 0491-2502404-മൊബൈൽ: 9497066606 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാമെന്നും സെക്ഷൻ ഇൻ ചാർജ്ജ് വി. പ്രദീപ് പറഞ്ഞു.

Advertisment