/sathyam/media/post_attachments/emKy0z72JBYQwscTzOzV.jpg)
നെന്മാറ: കാലവർഷത്തിനു മുന്നോടിയായി പുഴകളിലെയും മറ്റും നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളപ്പൊക്ക ഭീഷണി നിൽക്കുന്ന സ്ഥലങ്ങളിൽ പുഴകൾക്കുള്ളിലുള്ള മൺ തിട്ടകളും മണൽ കൂമ്പാരങ്ങളുമാണ് റൂം ഫോർ റിവർ പദ്ധതി പ്രകാരം നീക്കി നീരൊഴുക്ക് തടസ്സം ഇല്ലാതാക്കുന്നത്.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ജലസേചന വകുപ്പും പഞ്ചായത്തും സംയോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പുഴകളിലെ നീരൊഴുക്ക് തടസ്സമുണ്ടാക്കുന്ന പ്രദേശങ്ങളിൽ നിന്ന് കൂടുതൽ മണൽ ലഭിച്ചാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അത് സംഭരിച്ച ലേലം നടത്തുകയും പുഴയിലേക്ക് ഒഴുകിവന്ന മണ്ണും മറ്റു പുഴയുടെ കരഭാഗം ഇടിഞ്ഞ് സ്ഥലങ്ങളിലേക്ക് നീക്കി പുഴയുടെ കരഭാഗം ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇതുമൂലം പുഴയിലേക്ക് ഇടിഞ്ഞുവീണ മൺതിട്ടകൾ നീക്കാനും പുഴയിലേക്ക് സമീപപ്രദേശത്തുള്ളവരുടെ കയ്യേറ്റം ഒഴിവാക്കാനും മഴക്കാലത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനും സാധിക്കും. പുഴകളും തോടുകളും കൂടിച്ചേരുന്ന സ്ഥലങ്ങളിലും വളവുകൾ പാലങ്ങൾ തുടങ്ങിയവയുടെ സമീപത്തും ആണ് കൂടുതൽ മണ്ണ് അടിഞ്ഞുകൂടി പുഴകളുടെ വിസ്തൃതി കുറഞ്ഞിരിക്കുന്നത്.
റൂം ഫോർ റിവർ പദ്ധതിപ്രകാരം നെന്മാറ, പല്ലശ്ശേന പഞ്ചായത്തുകൾ അതിരിടുന്നതും മുതലമട ചുള്ളിയാറിൽ നിന്നും വരുന്ന ഗായത്രി പുഴയും നെല്ലിയാമ്പതി സീതാർകുണ്ടിൽ നിന്നും വരുന്ന ഇഷു നദിയും സംഗമിക്കുന്ന കൂടല്ലൂർ കൂട്ടക്കടവ് പാലത്തിനു സമീപമാണ് പുഴയിൽ അടിഞ്ഞുകൂടിയ മണ്ണു നീക്കി പുഴ വിസ്തൃതമാക്കിയത്.
പടം: റൂം ഫോർ റിവർ പദ്ധതിപ്രകാരം കൂടല്ലൂർ കൂട്ടക്കടവ് പാലത്തിനുസമീപം ഗായത്രി പുഴയിലെ മണ്ണു നീക്കി ജലമൊഴുക്കിന്റെ തടസ്സം നീക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us