/sathyam/media/post_attachments/VR3hBP43dgbHrjTnFTZT.jpg)
കാര്‍ യാത്രക്കാരന് രക്ഷകനായ വിനീത് (സബ്ബ് എന്‍ജിനീയര്‍ കെഎസ്ഇബി മുടപ്പല്ലൂർ സെക്ഷൻ)
പാലക്കാട്: വൈദ്യുതി ബോർഡിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപ്പെടലിൽ ഒരു ജീവൻ തിരിച്ചുകിട്ടി. കോയമ്പത്തൂർ മധുക്കര സ്വദേശിയായ ആൻ്റണിക്കാണ് കെഎസ്ഇബി ജീവനക്കാരുടെ അവസരോചിതമായ ഇടപ്പെടൽ മൂലം ജീവൻ തിരിച്ചു കിട്ടിയത്.
പാലക്കാട്ടേക്കു വരുന്ന കെഎസ്ഇബി സംഘം കുഴൽമന്ദത്തു വെച്ച് ദേശിയപാതയോരത്തെ വാഹനത്തിൽ നിന്നുള്ള യുവതിയുടെ നിലവിളി കേട്ട് അവിടെ എത്തിയപ്പോൾ ഡ്രൈവിംങ്ങ് സ്വീറ്റിൽ അബോധാവസ്ഥയിൽ കിടക്കുന്ന യുവാനിനെയാണ് കണ്ടത്.
ഉടൻ തന്നെ ഡ്രൈവിംങ്ങ് സീറ്റ് നിവർത്തി അതിൽ തന്നെ കിടത്തി സബ്ബ് എന്‍ജിനീയര്‍ വിനീത് കൃത്രൃമ ശ്വാസം നൽകി. യുവാവിന് ബോധം തിരിച്ചു കിട്ടുകയും അൽപ്പാൽപ്പാമായി ശ്വാസം എടുക്കാൻ തുടങ്ങിയപ്പോൾ വിനീത് തന്നെ വാഹനം ഓടിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അഞ്ചു ദിവസം മുമ്പ് വിവാഹിതരായ ആൻറണി അമൃത ദമ്പതികൾ ആലപ്പുഴ പോയി തിരിച്ചു വരുന്നതിനിടയിൽ ആണ് സംഭവം. യുവാവിൻ്റെ രക്ഷാകനായ വിനീത് ആലത്തൂർ മുടപ്പല്ലൂർ സെക്ഷനിൽ സബ്ബ് എൻഞ്ചിനീയർ ആണ്.
മുടപ്പല്ലൂർ സെക്ഷനിലെ സബ് എഞ്ചിനീയർമാരായ ഷിജു വർഗീസ്, കനകദാസൻ, ഓവർസിയർ ഉദയകുമാർ, ഇല. വർക്കർ മൻസൂർ, റിട്ട. ഓവർസിയർ ബാലകൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ വിനീതിനൊപ്പം ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us