ചിത്രകലാ പരിഷത്തിന്റെ പാലക്കാട് ജില്ലാ ഘടകം കലാശിബിരവും പ്രദർശനവും നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കേരള ചിത്രകലാ പരിഷത്തിന്റെ മാസം തോറും നടത്തുന്ന കലാ ശിബിരവും ചിത്ര പ്രദർശനവും ചിത്രകാരൻ എൻ.ജി. ജോൺസണ്‍ ഉദ്ഘാടനം ചെയ്തു.

Advertisment

പ്രസിഡന്റ് സണ്ണി ആൻറണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അബൂ പട്ടാമ്പി, വൈസ് പ്രസിഡണ്ട് ഗിരീഷ് കണ്ണാടി, ജോയ്ന്റ് സെക്രട്ടറി ജ്യോതി അശോകൻ, രാധാകൃഷ്ണൻ മുതലമട കൃഷ്ണൻ മല്ലിശ്ശേരി എന്നിവർ സംസാരിച്ചു.

കലാ ശിബിരത്തിൽ 20 കലാ കൃത്തുക്കൾ പങ്കെടുത്തു. ചിത്രപ്രദർശനത്തിൽ കലാകാരന്മാരുടെ 40 സൃഷ്ടികൾ ഉണ്ടായിരുന്നു. പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ ഗണേശ് പൈൻന്റെ 85 -ാമത് ജന്മ വാർഷികം കലാകൃത്തുക്കളുടെ സൃഷ്ടികൾ ചിത്രാഞ്ജലിയായി സമർപ്പിച്ചു.

Advertisment