/sathyam/media/post_attachments/mSiIAZaDFE2SJdm3tiZu.jpg)
പാലക്കാട്: കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായും അഹല്യ വിമൻ & ചിൽഡ്രൻസ് ഹോസ്പിറ്റലിലെ നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിന്റെ മുന്നാം വാർഷികത്തോടനുബന്ധിച്ചും 34-ാം വാർഡ് ടൈറ്റാനിക് എഡിഎസിൻ്റെയും ഇഎംഎസ് ടാസ്ക് ഫോഴ്സിൻ്റെയും നേതൃത്വത്തിൽ സംയുക്തമായി അഹല്യ വിമൺ ചിൻഡ്രൻസ് ഹോസ്പിറ്റലിൻ്റെ സഹായത്തോടെ സ്ത്രികൾക്കും കുട്ടികൾക്കും മാത്രമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വെണ്ണക്കര ഹൈസ്കൂളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സിപിഐഎം പാലക്കാട് ഏരിയാ സെക്രട്ടറി കെ. കൃഷ്ണൻകുട്ടി ഉത്ഘാടനം ചെയ്തു. 34 -ാം വാർഡ് കൗൺസിലർ സെലീന ബീവി അധ്യക്ഷത വഹിച്ചു. ഇഎംഎസ് ടാസ്ക് ഫോഴ്സ് ക്യാപ്റ്റൻ അബ്ദുൾ സുക്കൂർ, സിപിഐഎം വലിയങ്ങാടി ലോക്കൽ സെക്രട്ടറി എം. വിപിൻദാസ്, ലോക്കൽ കമ്മിറ്റി അംഗം എം. ചന്ദ്രൻ, അഹല്യ ഹോസ്പിറ്റൽ ഗൈനകോളജിസ്റ്റ് ഡോക്ടർ ഗീത, പിആർഒ സന്തോഷ്, പീഡിയാടീഷൻ ഡോ നിത്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ടൈറ്റാനിക് എഡിഎസ് ചെയർപേഴ്സൺ ഉമ്മുഹബീബ സ്വാഗതവും സുലോചന നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us