ശമ്പള നിഷേധത്തിലൂടെ സർക്കാർ കെഎസ്ആർടിസി ജീവനക്കാരെ പണിമുടക്കിന് നിർബന്ധിതരാക്കുന്നു: കെഎസ്‌ടി എംപ്ലോയീസ് സംഘ്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കെഎസ്ആർടിസി ജീവനക്കാർക്ക് പണിയെടുത്ത കൂലി നിഷേധിക്കുന്ന സർക്കാർ പണിമുടക്ക് ക്ഷണിച്ചു വരുത്തുകയാണെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് ജില്ലാ വൈസ് പ്രസിഡൻറ് സി. ശശാങ്കൻ പറഞ്ഞു.

Advertisment

മെയ് മാസത്തെ ശമ്പളം ഇന്നു വരെ വിതരണം ചെയ്യാത്ത സർക്കാരിനെതിരെ ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന അനിശ്ചിത കാല പ്രതിഷേധ ധർണ്ണയുടെ ഏഴാം ദിവസം പാലക്കാട് ഡിപ്പോയിലെ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആർടിസി ജീവനക്കാരുടെ സഹനസമരത്തെ അവഗണിച്ച്അനിശ്ചിതകാല പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ട് ജനങ്ങളെ ബന്ധിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഉദ്ഘാടകൻ ആരോപിച്ചു.

193- കോടി രൂപ മെയ് മാസത്തിൽ വരുമാനമുണ്ടായിരിന്നിട്ടും ജീവനക്കാരുടെ ശമ്പളനിഷേധത്തിനെതിരായ പ്രക്ഷോഭം ഒരാഴ്ച പിന്നിടുന്ന സമയത്തും വിഷയം പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ അനിശ്ചിതകാല പണിമുടക്കിന് കെഎസ്ആര്‍ടിസി ജീവനക്കാർ നിർബന്ധിതരാകുമെന്നും കേരളത്തിലെ സർക്കാർ തൊഴിലാളി വർഗ്ഗത്തോട് വഞ്ചനയും, ഫാസിസവുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ധർണ്ണയിൽ കെ.സുധീഷ്, എം. കണ്ണൻ, സി. പ്രമോദ്, എൽ. മധു, മുരുകേശൻ എന്നിവർ സംസാരിച്ചു.
,

Advertisment