പാലക്കാട് 4.1 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശി പിടിയിൽ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:പാലക്കാട് 4.1 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശി പിടിയിൽ. വിശാഖപട്ടണത്തിൽ നിന്ന് കാസർഗോട്ടെയ്ക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്ന 4.1 കിലോകഞ്ചാവുമായി കാസർഗോഡ് പാലാവയൽ സ്വദേശി വലിയവീട്ടിൽ രാജന്‍റെ മകൻ ജിഷ്ണു വി.ആർ ആണ് പിടിയിലായത്.

Advertisment

പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഉം പാലക്കാട് എക്സൈസ് സർക്കിൾ ഉം സംയുക്തമായി ചേർന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

publive-image

വിശാഖപട്ടണത്തു നിന്ന് ആലപ്പുഴ ധൻബാദ് എക്സ്പ്രസിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ലിങ്ക് എക്സ്പ്രസിൽ കാസർഗോട്ടേക്ക് യാത്ര ചെയ്യുവാൻ പ്ലാറ്റഫോമിൽ നിൽക്കുമ്പോഴായിരുന്നു പ്രതിയെ പിടികൂടിയത്.

പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ നാലുലക്ഷത്തോളം രൂപ വില വരും.  വരും ദിവസങ്ങളിലും ട്രെയിനിലെ പരിശോധന കർശനമാക്കുമെന്ന് പാലക്കാട് ആർ.പി.എഫ്. കമാൻഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു. ആർ.പി.എഫ്. സി.ഐ. എൻ. കേശവദാസ്, എസ്.ഐ. അജിത് അശോക് എ പി,എ.എസ്.ഐമാരായ കെ.സജു, സജി അഗസ്റ്റിൻ,  എ.ഐ.ഇ. ലോദർ.എൽ, പെരേര,  ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, പ്രിവന്റീവ് ഓഫിസർ കെ.കെ നാരായണൻ, കോൺസ്റ്റബിൾ ഒകെ. അജീഷ്, സിവിൽ എക്സൈസ് ഓഫിസർ ഷിജു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Advertisment