നന്മയുടേയും കാരുണ്യത്തിൻ്റേയും നേർകാഴ്ച്ചയായി പാലക്കാട്ടെ പോലീസുകാരും അഗ്നിശമന സേനയും

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: നന്മയുടേയും കാരുണ്യത്തിൻ്റേയും നേർകാഴ്ച്ചയായി പാലക്കാട്ടെ പോലീസുകാരും അഗ്നിശമന സേനയും. ശരീരത്തിലെ മുറിവിൽ പുഴു ക്കളുമായി റോബിൻസൻ റോഡിലെ റോഡരികിൽ കിട ന്ന വൃദ്ധനെ രക്ഷിച്ച് പൊലിസ് സംഘം: വൃദ്ധനെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൺട്രോൾ

Advertisment

റൂമിലേക്ക് ലഭിച്ച കോളിന്റെ അടിസ്ഥാനത്തിൽ ജില്ലാ കൺട്രോൾ റൂമിലെ എസ്ഐ സച്ചിദാനന്ദൻ, സി പിഒമാരായ അനൂപ്, വിനോദ്, എൻ സായൂജ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന് അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീ സർ പി ഉമർ, എഫ്ആർഒമാ രായ ആർ രമേഷ്, എ ശിവൻ, ഡ്രൈവർ പ്രദീപ്മാർ എന്നി വരുടെ സഹായത്തോടെ വ ദ്ധന്റെ വസ്ത്രം മാറ്റി കുളിപ്പിച്ചു. ഡയപ്പർ നീക്കിയപ്പോൾ വൃണത്തോടൊപ്പം

കാര്യഭാഗമുൾപ്പെടെ പുഴുവരിച്ചനിലയിലായിരുന്നു. ദിവസങ്ങളായുള്ള മുറിവും
പുഴുക്കളുമായി വേദനയിൽ കഴിയുകയായിരുന്നു ഇയാൾ. രണ്ടുദിവസമായി കൂടുതൽ അവശനിലയിരുന്നു. സംഭവം ശ്രദ്ധ യിൽപ്പെട്ട ആരോ ആണ് 112  കൺട്രോൾ റൂം നമ്പറിൽ അറിയിച്ചത്. ഇയാൾക്ക് ഭക്ഷണം നൽകി, ആശുപത്രിയിലെത്തിച്ചു.

Advertisment