അട്ടപ്പാടിയിലെ ഊര് മൂപ്പൻമാരെ നേരിൽ കണ്ട് പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി അട്ടപ്പാടിയിൽ ഊര് മൂപ്പൻമാരുമായി സംസാരിക്കുന്നു

Advertisment

പാലക്കാട്: അട്ടപ്പാടി ഊരുകളിലെ ഊര് മൂപ്പൻമാരെ നേരിട്ട് കണ്ട് ആവശ്യങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ് ജില്ലാ കലക്ടർ മൃൺമയി ജോഷി. അഗളി,ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ ഊര് മൂപ്പൻമാരെ ഉൾപ്പെടുത്തി യോഗം വിളിച്ചാണ് ജില്ലാ കലക്ടർ നേരിട്ട് കണ്ടത്.

ഊരുകളിൽ ഊര് കൂട്ടങ്ങൾ കൃത്യമായി ചേരണമെന്നും തീരുമാനങ്ങൾ പഞ്ചായത്തിനെ അറിയിച്ച് പഞ്ചായത്ത് ഊര് കൂട്ടത്തിലെ തീരുമാനങ്ങൾ പരിഗണിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

യോഗത്തിൽ ഊരുകളിലെ യുവാക്കൾക്ക് ഉപജീവനമാർഗങ്ങൾ കണ്ടെത്തുന്നത് സംബന്ധിച്ചും ചർച്ച നടന്നു. അട്ടപ്പാടി മേഖലയിലെ സ്കൂളുകളിലും ജില്ലാ കലക്ടർ പരിശോധന നടത്തി. സ്കൂളുകളിലെ പാചകപുരകൾ ജില്ലാ കലക്ടർ സന്ദർശിച്ചു.

അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ ഡി.ധർമ്മലശ്രീ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisment