പാലക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ പ്രസിഡൻ്റായി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ്.കെ അനന്തൻ ചുമതലയേറ്റു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: പാലക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ  പ്രസിഡൻ്റായി എസ്.കെ. അനന്തകൃഷ്ണൻ ചുമതലയേറ്റു. ജൂൺ 11 ന് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലാണ് വിജയിച്ചത്.

Advertisment

കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ എസ്.കെ. അനന്തകൃഷ്ണൻ പത്ത് വർഷമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ്. കഞ്ചിക്കോട്ടെ പ്രമുഖ കർഷക കുടുംബാംഗമായ അദ്ദേഹം വ്യവസായ മേഖലയിലെ പ്രമുഖ ഐഎൻടിയുസി നേതാവ് കൂടിയാണ്

വൈസ് പ്രസിഡൻ്റായി മങ്കര പഞ്ചായത്ത് പ്രസിഡൻ്റ് ഗോകുൽ  ദാസിനെയും, ഡയറക്ടർമാരായി കെ. മധു, എൻ.കൃഷ്ണൻ, കെ.ഭവദാസൻ, രാജീവ്. വി,  വാസു. പി. കെ, കണ്ണാദാസ് പി.കെ, കവിത സി.പി, ബിന്ദു പി.പി, ശാന്തി. വി, എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Advertisment