ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/x3lua5Af1IeXoGyAmqiu.jpg)
പാലക്കാട്:എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പടെയുള്ള ദേശീയ- സംസ്ഥാന നേതാക്കളെയും ജനപ്രതിനിധികളെയും മർദ്ദിച്ച ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പാലക്കാട് നഗരത്തിൽ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.
Advertisment
ഡിസിസി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം നഗരസഭ കൗൺസിലറും കാർഷിക ഭൂപണയബാങ്ക് ഡയറക്ടറുമായ കെ ഭവദാസ് ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് സി.വി സതീഷ് അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് രതീഷ് പുതുശ്ശേരി, പ്രശോബ്, സദ്ദാം ഹുസൈൻ, ബോബൻ മാട്ടുമന്ത, ഗിരീഷ് നൊച്ചുള്ളി, റാഫി ജൈനിമേട്, സുധാകരൻ പ്ലാക്കാട്, കെ.എൻ സഹീർ, നഗരസഭ കൗൺസിലർമാരായ സുജാത, ഷൈലജ, എഫ്.ബി ബഷീർ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us