ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബുകൾ ലോക രക്തദാന ദിനം ആചരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ രക്ത ദാനം ചെയ്ത ടി എൻ രാമൻ കുട്ടി മാസ്റ്ററെ പ്രധാനാധ്യാപിക പി രാധിക അനുമോദിക്കുന്നു

Advertisment

പാലക്കാട്: ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബുകളായ അർ റബീഅ അറബിക് ക്ലബ്ബ്, സംസ്‌കൃതം ക്ലബ്ബ്, വിദ്യാ രംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്ബ് എന്നവയുടെ നേതൃത്വത്തിൽ ലോക രക്തദാന ദിനം ആചരിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ രക്ത ദാനം ചെയ്ത ടി.എൻ രാമൻകുട്ടി മാസ്റ്ററെ അനുമോദിക്കുകയും ചെയ്തു. അറബിക് ക്യാപ്റ്റൻ അൻഷിഫ നസ്റിൻ അധ്യക്ഷത വഹിച്ചു.

കവയിത്രിയും, സയൻസ് അധ്യാപികയുമായ തുളസി കേരളശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക പി രാധിക, കെ കൃഷ്ണൻ കുട്ടി, കവിത ആർ, നൗഷാദ് വി എം, ഹരിപ്രസാദ് എ ടി, ദിവ്യ, സ്നേഹ വർമ്മ, അദ്വൈദ് വി കുമാർ, അൻഷിഫ നസ്റിൻ എം,വിനയ പി, മാളവിക സന്തോഷ്, താര കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisment