/sathyam/media/post_attachments/gr1zCUY1tWap0Vbo0HOR.jpg)
പാലക്കാട്: ഐസിഡിഎസ് സ്വകാര്യവൽക്കരണ നയം ഉപേക്ഷിക്കണമെന്നും, മിനിമം വേജസ് നടപ്പിലാക്കണമെന്നും അങ്കണവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ സിഐടിയു പാലക്കാട് പ്രൊജക്ട് സമ്മേളനം ആവശ്യപ്പെട്ടു പറളി പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ ചേർന്ന പ്രൊജക്ട് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഭാഗ്യവതി എ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈപ്രസിഡൻ്റ് എ. തങ്കമണി, ജില്ലാ വൈസ് പ്രസിഡൻ്റ് എ.കെ. ഉണ്ണിയമ്മ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘാടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി വി സരളയും പ്രവർത്തന റിപ്പോർട്ട് പ്രൊജക്ട് സെക്രട്ടറി വി.സി വനജയും രക്തസാക്ഷി പ്രമേയം പി. വിജയലക്ഷ്മിയും അനുശോചന പ്രമേയം ബിന്ദു. കെയും അവതരിപ്പിച്ചു.
സിഐടിയു പറളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അബ്ദുൾ റഷീദ് സ്വാഗതവും കെ.ആർ ഗിരിജ നന്ദിയും പറഞ്ഞു. സമ്മേളനം 21 അംഗ കമ്മിറ്റിയെയും സെക്രട്ടറിയായി വി.സി വനജയെയും പ്രസിഡൻ്റായി കെ.ആർ ഗിരിജയെയും ട്രഷററായി ചിന്തു അശോകിനെയും ജോയിന്‍റ് സെക്രട്ടറിമാരായി ഭാഗ്യവതി എ, ഗീത.പി, അസ്മാബി എന്നിവരെയും വൈസ് പ്രസിഡൻ്റുമാരായി സെലീന ബീവി, സുജ എം, പി.വിജയലക്ഷ്മി എന്നിവരെയും തെരെഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us