/sathyam/media/post_attachments/8f9byFasSipDAY7Un2y6.jpg)
പാലക്കാട്: കുഴൽമന്ദം തച്ചങ്കാട് സുധീഷ് എന്നയാളെ വീട് കയറി ആക്രമിക്കുകയും കമ്പിവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ അയ്യപ്പൻകാവ് കിഷോർ, അനീഷ് എന്നിവരെയും അലാംത്തോട് കൃഷ്ണൻ മകൻ കിഷോറിനെയും, കുഴൽ മന്ദം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആർ രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. മദ്യത്തിനും മയക്കുമരുന്നിന്നും അടിമകളായ പ്രതികൾ വേറെയും അടിപിടികേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം മൊബൈൽ ഓഫ് ആക്കി ഒളിവിൽ പോയ സംഘത്തെ അതിസമർത്ഥമയാണ് തമിഴ്‌നാട്ടിൽ നിന്നും കുഴൽമന്ദം പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യാൻ ചെന്ന പോലിസ് സംഘത്തെ കണ്ട് കിഷോറും കൂട്ടാളികളും ഓടാൻ ശ്രമിച്ചെങ്കിലും രക്ഷപെടാൻ അവസരം നൽകാതെ പോലീസ് സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മറ്റു പ്രതികൾക്കായി പോലീസ് അനേഷണം ഊർജിതമാക്കിയതായി അറിയിച്ചു. അന്വേഷണ സംഘത്തിൽ സി.ഐ. രജീഷ്, എസ്.ഐ.മാരായ ഹർഷാദ് എച്ച്, സി.കെ. സുരേഷ്, എ.എസ്.ഐ. ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒമാരായ ബ്ലസൻ, രാജേഷ്, ബവീഷ് ഗോപാൽ, നിഷാന്ത് എന്നിവരും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us