സർക്കാർ കെഎസ്ആർടിസിയെ ശമ്പള നിഷേധത്തിന്റെ പരീക്ഷണശാലയാക്കി മാറ്റുന്നു: കെഎസ്‌ടി എംപ്ലോയീസ് സംഘ്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ഇതര പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ ഡിപ്പാർട്ട്മെൻറുകളിലും ശമ്പളം നിഷേധിക്കുന്നതിന്റെ മുന്നോടിയായി കെഎസ്ആർടിസിയെ ശമ്പള നിഷേധത്തിന്റെ പരീക്ഷണശാലയാക്കി മാറ്റുകയാണെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ്കൃഷ്ണൻ ആരോപിച്ചു.

Advertisment

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന അനിശ്ചിതകാല ധർണ്ണയുടെ എട്ടാം ദിവസം പാലക്കാട് ഡിപ്പോയിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണിയെടുത്തവന്റെ കൂലി വരെ നിഷേധിക്കുന്ന സമീപനം ജനാധിപത്യ സർക്കാരിനു ഭൂഷണമല്ലെന്നും ഈ ഫാസിസ്റ്റു ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എൽ. രവിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി. ശശാങ്കൻ, കെ. സുധീഷ്, കെ.പി. രാധാകൃഷ്ണൻ, യു. തുളസീദാസ് എന്നിവർ സംസാരിച്ചു.

Advertisment