/sathyam/media/post_attachments/qxtpfr48aoL58fdlgNGq.jpg)
നെന്മാറ: ബഫർസോൺ, ഇ.എസ്.സെഡ്, നടപ്പിലാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ ജൂൺ 21ന് ഇടതുമുന്നണി പ്രഖ്യാപിച്ച പാലക്കാട് ജില്ലയിലെ 14 വില്ലേജുകളിലെ ഹർത്താലിൽ ഏറ്റവും കൂടുതൽ ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും ഉൾപ്പെട്ട പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ കോർ ഏരിയയോട് ചേർന്ന് കിടക്കുന്ന മംഗലം ഡാം, കയറാടി, തിരുവഴിയാട്, പോത്തുണ്ടി, എലവഞ്ചേരി, വില്ലേജുകളെ ഇടതുമുന്നണി കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം.
ചിറ്റൂർ താലൂക്കിലെ മുതലമട, നെല്ലിയാമ്പതി, ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി വില്ലേജുകളിൽ മാത്രമാണ് ഇടതുമുന്നണി പ്രഖ്യാപിച്ച ഹർത്താലിൽ ഉൾപ്പെട്ട 14 വില്ലേജിൽ മൂന്നെണ്ണം.
എന്നാൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യ ജീവൻ വരെ പൊലിഞ്ഞതും സ്ഥിരമായി കാട്ടാന, കാട്ടുപന്നി, മാൻ, തുടങ്ങിയവയുടെ ആക്രമണത്തിൽ കൃഷി നാശവും ഉണ്ടാവുകയും ചെയ്തതും പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ബഫർസോൺ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട ഒലിപ്പാറ, മംഗലംഡാം, പ്രദേശങ്ങൾ ഉൾപ്പെട്ട വില്ലേജുകളെയും ഒഴിവാക്കി വിചിത്രമായ ഹർത്താൽ പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് മലയോര മേഖലകളായ അടിപ്പെരണ്ട, ഒലിപ്പാറ, മംഗലംഡാം, കടപ്പാറ, പൈതല, പൊൻ കണ്ടം തെങ്ങും പാടം, എലവഞ്ചേരി, പോക്കാമട, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ചർച്ച.
പറമ്പിക്കുളം ബഫർസോൺ കരട് വിജ്ഞാപനം ഇറങ്ങിയ സമയത്ത് അയിലൂർ പഞ്ചായത്തിലെ അടിപ്പെരണ്ടയിൽ ഇടതുമുന്നണി പ്രത്യേക വിശദീകരണ പൊതുയോഗം വരെ നടത്തിയ സ്ഥലമാണ് ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നുത്.
എന്നാൽ ഇടതുമുന്നണി ഇടുക്കി, വയനാട് ജില്ല പൂർണമായും കണ്ണൂർ കോഴിക്കോട് ജില്ലകളിൽ വനമേഖലകൾ മുഴുവനും ഹർത്താലുകൾ പ്രഖ്യാപിച്ചിരുന്നു. മുന്നണിക്കകത്ത് ജന പ്രതികൾ തമ്മിലുള്ള സ്പർദ്ധയും ചിലരുടെ കടുംപിടുത്തവുമാണ് ഹർത്താലിൽ വിവേചനം ഉണ്ടായതെന്ന് ചില രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us